ട്രക്കിനുള്ളിൽ അ‍ർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രഥമ പരിഗണന, നാളെ നിർണായകം

ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഗംഗാവലി പുഴയുടെ ആഴങ്ങളിൽ കീഴ്‌മേൽ മറിഞ്ഞുകിടക്കുന്ന നിലയിലാണ് ട്രക്ക്. ട്രക്കിൽ അ‌ർജുൻ ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സൈന്യം പറഞ്ഞു.ഡൈവർമാരെ ഇറക്കി ട്രക്കിൽ അ‍ജുൻ ഉണ്ടോ എന്ന് പരിശോധിക്കും,​ അതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കുക.നാളെ ​രാ​വി​ലെ​ ​ഏ​ഴു​ ​മ​ണി​ക്ക് ​ട്ര​ക്ക് ​എ​ടു​ക്കാ​നു​ള്ള​ ​പ​രി​ശ്ര​മം​ ​തു​ട​രും.​ ​ഇ​രു​മ്പു​ ​വ​ടം​ ​ട്ര​ക്കി​ൽ​ ​ബ​ന്ധി​ച്ചാ​വും​ ​പ​രി​ശ്ര​മം. രാവിലെ എട്ടുമണിയോടെ മണ്ണുനീക്കാനുള്ള പ്രവർത്തനം ആരംഭിച്ചേക്കും. ഇന്ന് ദൗ​ത്യം​ ​നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​കാ​ലാ​വ​സ്ഥ​ ​വി​ല്ല​നാ​യി.​ ​മ​ൺ​കൂ​ന​ക​ളു​ടെ​ ​ഉ​ള്ളി​ൽ​ ​നി​ന്ന് ​ട്ര​ക്ക് ​പൊ​ക്കി​യെ​ടു​ക്കാ​നാ​യി​ല്ല.​ ​

നേ​വി​യു​ടെ​ ​സോ​ണാ​ർ​ ​പ​രി​ശോ​ധ​ന​യി​ലും​ ​സൈ​ന്യ​ത്തി​ന്റെ​ ​റ​ഡാ​ർ​ ​പ​രി​ശോ​ധ​ന​യി​ലും​ ​ഗം​ഗാ​വ​ലി​പ്പു​ഴ​യു​ടെ​ ​തീ​ര​ത്ത്,​ ​ദേ​ശീ​യ​പാ​ത​യോ​ടു​ ​ചേ​ർ​ന്ന് 20​ ​മീ​റ്റ​ർ​ ​ആ​ഴ​ത്തി​ൽ​ ​ട്ര​ക്ക് ​ക​ണ്ടെ​ത്തി​യ​താ​യി​ ​ഉ​ച്ച​യ്ക്ക് ​മൂ​ന്ന​ര​ ​മ​ണി​ക്കാ​ണ് ​ക​ർ​ണാ​ട​ക​ ​റ​വ​ന്യു​ ​മ​ന്ത്രി​ ​മം​ഗ​ള​ ​കൃ​ഷ്ണ​ ​വൈ​ദ്യ​യും​ ​സൈ​ന്യ​വും​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഉ​ത്ത​ര​ ​ക​ന്ന​ഡ​ ​ജി​ല്ല​ ​ഭ​ര​ണ​കൂ​ട​വും​ ​ഈ​ ​വി​വ​രം​ ​ക​ർ​ണാ​ട​ക​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *