യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. നിലത്തുവീണ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്ക് തലയ്ക്ക് പരുക്കേറ്റു.ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരുക്കേറ്റു.കന്റോൺമെന്റ് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *