കേരളത്തില്‍ സ്വര്‍ണവില കുതിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കന്‍ വിപണിയിലെ ചില മാറ്റങ്ങളാണ് വില വര്‍ധിക്കാന്‍ കാരണം. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടര്‍ന്നേക്കുമെന്നാണ് കരുതുന്നത്. സ്വര്‍ണാഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാകും നല്ലത്.ഈ മാസം ഒന്നിന് പവന് വില 53000 രൂപയായിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോള്‍ 54120 രൂപ വരെ ഉയര്‍ന്നു.
പിന്നീട് വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു എങ്കിലും വില വര്‍ധിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 54280 രൂപയാണ്. 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 6785 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5630 രൂപയിലെത്തി. ലണ്ടന്‍ വിപണിയിലെ ഔണ്‍സ് വില, ബാങ്ക് നിരക്ക്, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ദിവസവും കേരളത്തില്‍ വില നിശ്ചയിക്കുന്നത്.