അംബാനി കല്യാണത്തിന് ക്ഷണം കിട്ടിയിട്ടും മുങ്ങിയ രാഹുലിന്റെ ഗൂഡ തന്ത്രമാണ് നിലവിൽ രാഷ്ട്രീയ ലോകത്തെ ചർച്ച.. ആ കുരുട്ട് ബുദ്ധിക്ക് പിന്നിലെ നിഗൂഢത ഇന്ത്യ മുന്നണിക്ക് പോലും പിടി കിട്ടിയില്ല എന്നാ കേട്ടെ..ഇന്ത്യയിലെയും വിദേശത്തെയും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം പങ്കെടുത്ത മുംബൈയിൽ നടന്ന ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും തമ്മിലുള്ള വിവാഹ ചടങ്ങിൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങളുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും അസാന്നിധ്യവും ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി മുതൽ രാഷ്ട്രീയ സിനിമാ ബിസിനസ് മേഖലകളിലെ പ്രമുഖർ അണിനിരന്നപ്പോൾ, കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ മാത്രം കല്യാണത്തില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് വിവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കാൻ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ടു ജി പോലുള്ള ഏടാകൂടങ്ങൾ ഇനിയും തലയിൽ എടുത്ത് വെക്കാനുള്ള മടി കൊണ്ടാണെന്നൊക്കെ കിംവദന്തി ഉണ്ടെങ്കിലും ഒന്നിലും ഒരു തീർപ്പും ആയിട്ടില്ല..എന്തായാലും ഇതും ഒരു സൈക്കോലോജിക്കൽ മൊമെന്റ് ആണെന്ന് തീർച്ച..ഓ പപ്പു മോന്റെ ഓരോരോ അടവുകളെ.. ബുദ്ധിയാണ് സാറേ ഇവന്റെ മെയിൻ..എന്നാൽ ഇതിൽ ഏറ്റവും രസം എന്താണെന്ന് അറിയാമോ.. പപ്പു മോന്റെ ഈ അടവ് ഒന്നും അറിയാതെ ഇന്ത്യ മുന്നണിയിലെ ഇഷ്ടം പോലെ നേതാക്കന്മാർ കല്യാണത്തിന് വന്നു പങ്കെടുത്തു അതിൽ തലമൂത്ത
മമത ബാനർജി, മുതൽ അഖിലേഷ് യാദവ്, ലാലുപ്രസാദ് യാദവ്, ശരദ് പവാർ, ഉദ്ധവ് താക്കറെ തുടങ്ങി ഇന്ത്യ സഖ്യത്തിലെ പല നേതാക്കളും ഉണ്ട്.
അപ്പോഴാണ് പപ്പു മോന്റെ വാക്ക് എതിർക്കാൻ പറ്റാത്തത് കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അംബാനിയുടെ ക്ഷണം ഉണ്ടായിട്ടും വിട്ടുനിന്നത്. തിരുവാ എതിർവാ എന്നാണല്ലോ.. വര്ഷങ്ങളായി നെഹ്‌റു ജിയുടെ തലമുറയെ അനുസരിച്ചുള്ള ശീലമല്ലേ… ഇതിൽ എടുത്ത് പറയണ്ട മറ്റൊരു കാര്യം സോണിയെ ഗാന്ധിയെ ദില്ലിയിലെ പത്ത് ജൻപഥിൽ എത്തി മുകേഷ് അംബാനി നേരിട്ട് ക്ഷണിച്ചിരുന്നു എന്നുള്ളത് ആണ്. പ്രിയങ്ക ഗാന്ധിയുടെ കൂടി താല്പര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ ഫോണിലൂടെ ക്ഷണിച്ച ശേഷം അംബാനിയുടെ പ്രതിനിധികൾ എത്തി കത്ത് കൈമാറിയിരുന്നു. എങ്കിലും, കോൺഗ്രസിലെ ദേശീയ നേതാക്കളാരും വിവാഹത്തിൽ പങ്കെടുത്തില്ല. പകരം സോണിയ ഗാന്ധി ആശംസകൾ നേർന്ന് അംബാനി കുടുംബത്തിന് കത്തയച്ചു. വിവാഹത്തിൽ വിട്ടു നിൽക്കാമെന്നത് നേതാക്കൾ കൂടിയാലോചിച്ചെടുത്ത തീരുമാനമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.രാഹുൽ ഗാന്ധിയാണ് വിവാഹത്തിന് പോകേണ്ടെന്ന് നിർദേശിച്ചതെന്നും നേതാക്കൾ വ്യക്തമാക്കുന്നു. മുകേഷ് അംബാനിയെ കാണാനും രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ല. അതേസമയം, ഡികെ ശിവകുമാർ അടക്കം ചില സംസ്ഥാനങ്ങളിലെ നേതാക്കൾ പോയത് പാർട്ടിയുമായി ആലോചിച്ച് അല്ലെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു.
ഏതായാലും സംഭവത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന് വന്ന ഊഹാപോഹം പറയാം അംബാനിയും അദാനിയും ഉൾപ്പടെയുള്ള ചില വ്യവസായികൾക്കു വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത് എന്ന് നിരന്തരം വാദിക്കുന്ന നേതാവാണല്ലോ രാഹുൽ ഗാന്ധി. അപ്പോൾ ഈ സാഹചര്യത്തിൽ വിവാഹത്തിന് പോകുന്നത് തൻറെ വാദത്തിന്‍റെ മുനയൊടിക്കും എന്നാണ് രാഹുൽ കരുതിയത്. മാത്രമല്ല ഇത്രയും വലിയ ആഡംബരത്തിനെതിരായ നിലപാട് പാർട്ടിയോട് സാധാരണക്കാർക്കുള്ള മതിപ്പ് കൂട്ടുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു.പക്ഷെ പപ്പു മോന്റെ ബുദ്ധി ഒക്കെ അപാരം ആണെങ്കിലും ഒരു കാര്യം ആലോചിക്കണം അംബാനി ചിലവാക്കിയത് അത്രയും രാജ്യത്തിന് അകത്തു വച്ച് തന്നെ ആണ് അത് രാജ്യത്തിന്റെ സമ്പത്തിനു ഗുണകരവും ആണ്.. അതാലോചിക്കാൻ പപ്പു മറന്നത് ആവും എന്നറിയാം.. സാമ്പത്തിക പരമായി ആലോചിക്കാണും ഒരറിവു വേണല്ലോ.. മറ്റൊന്ന് പറയട്ടെ അംബാനിയെ സംബന്ധിച്ച് അദ്ദേഹത്തിന് ഇത് ഒരു ആഡംബരമേ അല്ല ഇതൊന്നും ഞാൻ പ്രത്യേകം പറയേണ്ടതില്ല എന്നറിയാം എത്ര എത്ര അഴിമതികൾ താണ്ടി വന്ന പാർട്ടിയാ അപ്പൊ ആഡംബരത്തിനെ പറ്റി പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ…
ഇനി എങ്ങാനും കല്യാണം കൂടാത്തത് ജനങ്ങളോടുള്ള പ്രതിബദ്ധത കാരണം ആണെന്ന് പറയുകയാണെങ്കിൽ ഒരു സംശയം ഉണ്ട്.. കൽക്കരി കുംഭകോണം, ടു ജി സ്‌പെക്ട്രം, ചോപ്പർ അഴിമതി, ഐപി എൽ ഒക്കെ അതിന്റെ ഭാഗം ആയിരിക്കും അല്ലെ.. മുഴുവൻ പറയാൻ വേറൊന്നും ഓർമ കിട്ടുന്നില്ല, ലിസ്റ്റ് ഇനിയും ഉണ്ട്. ഏതായാലും രാഹുലിന്‍റെ നിലപാടിന് വലിയ വലിയ കൂക്ക് വിളികൾ ഒക്കെ കിട്ടുന്നുണ്ടെങ്കിലും പുള്ളിക്ക് ഇതൊന്നും ഒരു വിഷയമേ അല്ല എന്നതും ശ്രദ്ധേയമാണ്.