തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാണം കെട്ട തോൽവിയുടെ ഷീണം അകറ്റാൻ
പിണറായിയും സംഘവും അമേരിക്കയിലേക്ക്. ഈ വരുന്ന ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിൻ്റെയും യാത്ര എന്നാണ് സൂചന. കേരള ബ്രാൻഡിംഗിൻ്റെ ഭാഗമായി കലാമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ അമേരിക്കയിൽ നടക്കുന്ന അഞ്ച് ദിവസത്തെ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മന്ത്രി സജി ചെറിയാനും അമേരിക്കൻ യാത്രയിൽ പിണറായിയെ അനുഗമിക്കും. ലോക കേരള സഭ സമ്മേളനത്തിൻ്റെ മറുപടി പ്രസംഗത്തിൽ അമേരിക്കൻ പരിപാടിയെ കുറിച്ച് പിണറായി സൂചിപ്പിച്ചിരുന്നു. തിരുത്തലുകൾക്കും തോൽവിയുടെ ഉത്ഭാവത്തിനും നടത്തിയ ചർച്ചക്ക് ഒടുവിലാണ് മുഖ്യമന്ത്രി അടുത്ത ഉല്ലാസ യാത്രയുടെ കാര്യം എടുത്തിടുന്നത്.. അതാണ് ഇതിൽ ശ്രദ്ധേയം..
മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഇങ്ങനെ:
കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോര്‍ത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കും. അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കും. കേരള കലകള്‍ ഓണ്‍ലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കും”.
തോൽവിയുടെ രുചി എവിടെ നിന്ന് വന്നെന്ന് അറിയാതെ പരക്കം പായുന്നതിനിടയിൽ ആണ് അടുത്ത ഉല്ലാസ യാത്ര.. ദാ ഇക്കഴിഞ്ഞ മാസം ഒന്ന് പോയി വന്നതേ ഉള്ളു.. ഒരു യാത്ര ഫലം അറിയുന്നതിന് മുമ്പും ഒന്ന് അതിന് ശേഷവും ഹാഹാ കൊള്ളാം എന്തൊരു സുഖ ജീവിതം.. ഇത്തരത്തിൽ പിണറായി വിജയൻ കേരള മുഖ്യമന്ത്രിയായതിന് ശേഷം സന്ദർശിച്ചത് 14 വിദേശ രാജ്യങ്ങൾ ആണ്. 30 തവണയാണ് വിദേശ സന്ദർശനം നടത്തിയത്. അഞ്ച് പ്രാവശ്യം ആണ് അമേരിക്കൻ യാത്ര നടത്തിയത്. 3 തവണ ചികിൽസക്കും 2 എണ്ണം സ്വകാര്യ സന്ദർശനവും ആയിരുന്നു. ഇവരുടെ ഒക്കെ തലയിൽ വരച്ചത് എന്താണെന്ന് നോക്കി നടക്കുവാണ് നിലവിൽ വോട്ട് ചെയ്ത് മണ്ടന്മാർ ആയവർ ഒക്കെയും..
ഇനി സിപിഎമ്മിന്റെ ലോക കേരള സഭയെ കുറിച്ച് പറയുകയാണെങ്കിൽ അത് തോമസ് ഐസക്കിന്റെ ദിവസം ആയിരുന്നു കാരണം.. തോൽവിയുടെ ചൂട് സർക്കാരിലേക്കും മുഖ്യമന്ത്രിയിലേക്കും എത്താതിരിക്കാനുള്ള പ്രതിരോധത്തിന് പരമാവധി ശ്രമിച്ചിട്ടും, മുഖ്യമന്ത്രിയെ ഉന്നമിട്ട് കൊണ്ട്
തോമസ് ഐസക്ക് രംഗത്തെത്തി.
തിരുത്തൽ ആ രഗഹിക്കുന്ന നേതാക്കൾ പാർട്ടിയിൽ കുറച്ചെങ്കിലും ഉണ്ട് എന്നത് സത്യത്തിൽ ആശ്വാസം പകരുന്നതാണ്.എന്നാൽ അതേസമയം ഒന്ന് മനസിലാക്കാം.. ഇതോടെ പാർട്ടിക്കുള്ളിലും ചിലത് ഉരുണ്ടു കൂടുന്നുണ്ട്.
തിരുത്തുമെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയതിനു പിന്നാലെ, തിരുത്തേണ്ടത് ജനങ്ങളെ കേട്ടുകൊണ്ടാകണമെന്ന മുന്നറിയിപ്പ് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പരസ്യമായി പ്രകടിപ്പിച്ചു. ഇത് ജനവികാരം അറിഞ്ഞു കൊണ്ടുള്ള നീക്കമായിരുന്നു. തോൽവിയുടെ കാരണംതേടി പാർട്ടി നേതൃയോഗങ്ങൾ ചേരുന്നതിനിടെയാണ് ഐസക്കിന്റെ പ്രതികരണം പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ നോക്കി മറുവാക്ക് പറയാൻ കഴിയാത്ത ആൾക്കൂട്ടമായി പാർട്ടി നേതൃഘടകം മാറുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഐസക്കിന്റെ നിലപാട് എന്നതും പ്രധാനമാണ്.