ഹാനിയയുടെ കൊലപാതകത്തിന് പ്രതികാരം വീട്ടാൻ ഇറാൻ നോട്ടമിട്ടിരിക്കുന്നത് സാക്ഷാൽ നെതന്യാഹുവിന്റെ മകനെ തന്നെ എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമ്പോൾ അതിനെ കൂടുതൽ ശരി വയ്ക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ ആണ് നമുക്കിപ്പോൾ അറിയാൻ സാധിക്കുന്നത്.. ഇസ്രായേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോട്ടുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.. നമുക്ക് നോക്കാം.. ആ നിർണ്ണായക വിവരങ്ങളും ഇതിനെ എങ്ങനെ ഇസ്രായേൽ പ്രതിരോധിക്കുമെന്നും.
ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലയ്ക്ക് ഇറാൻ പ്രതികാരം ചെയ്യുമെന്ന ഭീതി നിലനിൽക്കെ മകനു കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു. ഫ്ളോറിഡയിൽ കഴിയുന്ന യായിർ നെതന്യാഹുവിന് കൂടുതൽ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി. കഴിഞ്ഞ മാസം അവസാനത്തിൽ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഗസ്റ്റ് ഹൗസിലായിരുന്നു ഹനിയ്യ കൊല്ലപ്പെട്ടത്.
ഹനിയ്യയുടെ രക്തത്തിനു പകരമായി ഇസ്രായേലിലെ ഹൈപ്രൊഫൈൽ വ്യക്തികളെയാണ് ഇറാൻ നോട്ടമിടുന്നതെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നെതന്യാഹു ഇത്തരമൊരു ആവശ്യമുയർത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. പേഴ്സനൽ സെക്യൂരിറ്റി വിഭാഗത്തിലെ ഉപദേശക സമിതിക്കു മുന്നിൽ നെതന്യാഹുവിൻ്റെ ഓഫിസ് ചുമതലയുള്ള ഡയരക്ടർ ജനറൽ യോസി ഷെല്ലിയാണ് മകന്റെ സുരക്ഷ കൂട്ടാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇറാൻ ആക്രമണം തന്നെയാണ് അപേക്ഷയിൽ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിദേശത്തുള്ള ഇസ്രായേലികളുടെ സുരക്ഷാ ചുമതല വഹിക്കുന്ന രഹസ്യാന്വേഷണ സംഘം ഷിൻ ബെറ്റിന്റെ സംരക്ഷണത്തിലാണ് യായിർ നെതന്യാഹുവുമുള്ളത്. എന്നാൽ, ഭീഷണിയുടെയും കൃത്യമായ ഇടവേളകളിലെ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഷിൻ ബെറ്റ് വ്യക്തികൾക്കുള്ള സുരക്ഷ കൂട്ടാറുള്ളൂ. യായിറിനെതിരെ നിലവിൽ പ്രകടമായ ഭീഷണികളൊന്നും ഉയരാത്തതിനാൽ യായിറിന്റെ സുരക്ഷ കൂട്ടാനിടയില്ലെന്നാണ് ഒരു ഉദ്യോഗസ്ഥൻ ഇസ്രായേൽ മാധ്യമമായ ‘ചാനൽ 12’നോട് വെളിപ്പെടുത്തിയത്. 2023 ഏപ്രിൽ മുതൽ ഫ്ളോറിഡയിലെ മയാമിയിലാണ് 33കാരനായ യായിർ നെതന്യാഹു കഴിയുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷാ ചെലവ് നേരത്തെയും ഇസ്രായേലിൽ വലിയ വിവാദത്തിനിടയാക്കിയിരുന്നു. മയാമിയിൽ ഒരു അത്യാഡംബര അപാർട്മെന്റിലാണ് യുവാവ് താമസിക്കുന്നത്. ഒരു ഡ്രൈവറും ഷിൻ ബെറ്റിന്റെ അതിസുരക്ഷാ വിഭാഗമായ യൂനിറ്റ് 730ൽനിന്നുള്ള രണ്ട് അംഗരക്ഷകരും യായിറിനൊപ്പമുണ്ട്. പ്രതിവർഷം ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കു മാത്രമായി 25 ലക്ഷം ഇസ്രായേൽ ഷെകൽ അതായത് ഏകദേശം 5.72 കോടി രൂപ ആണു സർക്കാർ ഖജനാവിൽനിന്നു ചെലവിടുന്നത്. ഓരോ മാസവും രണ്ടു ലക്ഷം ഷെകൽ ഏകദേശം 45 ലക്ഷം രൂപ ആണ് ചെലവാകുന്നത്. ഇസ്രായേലിലെ ഉന്നതതലത്തിലുള്ള ഏഴ് പ്രമുഖർക്കു മാത്രമാണ് യൂനിറ്റ് 730 സുരക്ഷയൊരുക്കുന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശമന്ത്രി, നെസെറ്റ് സ്പീക്കർ, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് ആ പ്രമുഖർ. മന്ത്രിമാർ ഉൾപ്പെടെ ബാക്കിയുള്ള പ്രധാന വ്യക്തികൾക്കെല്ലാം പ്രധാനമന്ത്രിയുടെ ഓഫിസിനു കീഴിലുള്ള മാഗെൻ യൂനിറ്റ് ആണ് സുരക്ഷയൊരുക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് നെതന്യാഹുവിൻ്റെ മകന് ഇതേ പരിരക്ഷ നൽകുന്നത്. ഇതിനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ, യായിറിൻ്റെ ഷിൻ ബെറ്റ് സുരക്ഷ ഒരു വർഷത്തേക്കുകൂടി നീട്ടുകായണു കഴിഞ്ഞ മാസം ഇസ്രായേൽ അധികൃതർ ചെയ്തത്. നെതന്യാഹുവിന്റെ ഭാര്യ സാറയുടെയും മറ്റൊരു മകനായ ആവ്നറിന്റെയും സുരക്ഷയും നീട്ടിയിട്ടുണ്ട്. രണ്ടുപേരും നെതന്യാഹുവിനൊപ്പം ഇസ്രായേലിലാണു കഴിയുന്നത്. 2023 മാർച്ചിലാണ് എല്ലാവർക്കും ഷിൻ ബെറ്റ് സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്ന സമയത്ത് തെൽഅവീവിലെ ഒരു ബ്യൂട്ടി പാർലറിലെത്തിയ സാറയെ നൂറുകണക്കിനു സമരക്കാർ വളഞ്ഞിരുന്നു. ഇതിനുശേഷമായിരുന്നു കുടുംബത്തിന്റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് അതീവ സുരക്ഷ നൽകാൻ അനുമതിയായത്.
അമ്മയും സഹോദരനും ഇസ്രായേലിൽ കഴിയുമ്പോൾ ഗസ്സയിലെ ആക്രമണസമയത്തുടനീളം മയാമിയിൽ ആഡംബരജീവിതം നയിക്കുകയായിരുന്നു യായിർ നെതന്യാഹു. മാസങ്ങൾക്കുശേഷം കഴിഞ്ഞ ജൂലൈയിലാണു നാട്ടിൽ പോയത്. യു.എസ് സന്ദർശനം കഴിഞ്ഞു മടങ്ങിയ നെതന്യാഹുവിനൊപ്പമാണ് ഇസ്രായേലിലെത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ വിമാനമായ വിങ് ഓഫ് സയണിൽ ആയിരുന്നു ഈ രഹസ്യയാത്രയെന്ന് ‘ജെറൂസലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് കഴിഞ്ഞയാഴ്ചച മയാമിലേക്കു മടങ്ങുകയായിരുന്നു. എന്നാൽ അതേസമയം തന്റെ മകനെ നോട്ടമിട്ട ജിഹാദികൾക്ക് കടുത്ത തിരിച്ചടിയും നെതന്യഹു അണിയറയിൽ ഒരിക്കുന്നുണ്ട് എന്നാണ് വിവരം.. വമ്പൻ മാരക ആയുധങ്ങൾ ആണ് ഇസ്രായേൽ അടുത്ത തിരിച്ചടിക്കായി അണിയറയിൽ ഓടിക്കുന്നത്..
അതിനിടെ ഹിസ്പുള്ളയുമായി ഒരു സംഘർഷം കേട്ടടങ്ങുന്നതിന് മുമ്പേ തന്നെ അടുത്ത സംഘർഷത്തിനായുള്ള വഴിയും തെളിഞ്ഞിരിക്കുകയാണ്..
ഇസ്രായേലും പലസ്തീനും തമ്മിലുള്ള തർക്കത്തിൻ്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് ജെറുസലേമിലെ അൽ-അഖ്സ മസ്ജിദ്, ഇപ്പോഴിതാ ആ സമുച്ചയത്തിനുള്ളിൽ ജൂതന്മാർക്കായി പ്രാർത്ഥനാ ഇടം നിർമ്മിക്കുമെന്ന് ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ. . ജൂതന്മാർ ടെമ്പിൾ മൗണ്ട് എന്ന് വിളിക്കുന്ന അൽ അഖ്സ ഇസ്രായേൽ മന്ത്രി സന്ദർശിച്ചിരുന്നു . ബെൻ-ഗ്വീറിൻ്റെ അൽ-അഖ്സ മസ്ജിദ് സന്ദർശനത്തെ തൽസ്ഥിതി കരാറിൻ്റെ ലംഘനമായാണ് ഹമാസ് വിശേഷിപ്പിച്ചത്. അതിന് പിന്നാലെയാണ് ഈ പ്രസ്താവന. മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചു കൊണ്ട് യു എ ഇ യും രംഗത്ത് വന്നിട്ടുണ്ട്.
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ അൽ അഖ്സ പള്ളിയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോൾ പരമാധികാരത്തിൻ്റെയും മതത്തിൻ്റെയും പേരിൽ ഭീകരമായ അക്രമങ്ങൾ നടക്കുന്ന കേന്ദ്രമാണ് ജറുസലേമിലെ അൽ അഖ്സ വളപ്പ്. മുസ്ലീങ്ങൾ അല്ലാത്തവർക്കും ഈ പ്രദേശം സന്ദർശിക്കാൻ കഴിയും. എന്നാൽ, മുസ്ലീങ്ങൾക്ക് മാത്രമേ പള്ളി വളപ്പിൽ ആരാധന നടത്താൻ അനുവാദമുള്ളൂ. നാളുകളായി നിയമങ്ങൾ ലംഘിച്ച് ജൂതന്മാർ ഈ പ്രദേശത്ത് കുറച്ച് സന്ദർശനം നടത്തുന്നതും പരസ്യമായി പ്രാർത്ഥിക്കുന്നത് തുടരുന്നതും മുസ്ലീം വിശ്വാസികൾക്ക് ഇവിടേയ്ക്കുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധങ്ങൾക്കും അക്രമത്തിനും കാരണമായി.
ഇതേത്തുർന്നുണ്ടായ ഏറ്റുമുട്ടലുകൾ 2021 ൽ ഗാസയും ഇസ്രായേലും തമ്മിൽ 11 ദിവസത്തെ യുദ്ധത്തിന് കാരണമായി. ജൂതന്മാർക്ക് ഹർബൈത്ത് അല്ലെങ്കിൽ ടെമ്പിൾ മൗണ്ട് എന്നും മുസ്ലീങ്ങൾക്ക് അൽ ഹറം അൽ-ഷെരീഫ് അല്ലെങ്കിൽ നോബിൾ സാഞ്ച്വറി എന്നും അറിയപ്പെടുന്ന അൽ-അഖ്സ പള്ളി ജറുസലേമിലെ ഒരു പഴയ നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള കുന്നിൻ മുകളിലാണ് സ്ഥിതിചെയ്യുന്നത്. മക്കയും മദീനയും ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമാണ് മുസ്ലീങ്ങൾ ഈ സ്ഥലത്തെ കണക്കാക്കുന്നത്. ജൂതരും മുസ്ലീങ്ങളും ഒരു പോലെ പുണ്യഭൂമിയായി കരുതുന്നിടത്താണ് അൽ അഖ്സ പള്ളി സ്ഥിതിചെയ്യുന്നത്. ഡോം ദി റോക്ക്, അൽ-അഖ്സ പള്ളി അഥവാ ഖിബ്ലി മസ്ജിദ് എന്നീ രണ്ട് പുണ്യസ്ഥലങ്ങളും കൂടി ചേർന്നതാണ് അൽ-അഖ്സ. ജൂതരുടെ പ്രാർത്ഥന കേന്ദ്രമായ പടിഞ്ഞാറൻ മതിലിനെ അഭിമുഖീകരിക്കുന്ന രീതിയിലാണ് ഈ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്നത്. ജൂതരുടെ ഏറ്റവും പവിത്രമായ കേന്ദ്രം കൂടിയാണ് ടെമ്പിൾ മൗണ്ട്. സോളമൻ രാജാവ് 3,000 വർഷങ്ങൾക്ക് മുമ്പ് അവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചതായി ജൂതന്മാർ വിശ്വസിക്കുന്നു. എന്നാൽ എ ഡി 70-ൽ റൊമാക്കാർ രണ്ടാമത്തെ ക്ഷേത്രം തകർത്തു. പിന്നീട് 1967-ലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രായേൽ ഈ പ്രദേശം പിടിച്ചെടുക്കുകയും കിഴക്കൻ ജറുസലേമിൻ്റെ ബാക്കി ഭാഗങ്ങളും വെസ്റ്റ് ബാങ്കിൻ്റെ സമീപ പ്രദേശങ്ങളുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. മുസ്ലീം, ക്രിസ്ത്യൻ പ്രദേശങ്ങളുടെ ഭരണാധികാരമുള്ള ജോർദാനാണ് ഈ സ്ഥലത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന വഖാഫ് സ്ഥാപനത്തിലെ അംഗങ്ങളെ നിയമിക്കുന്നത്. കുറച്ചുനാളുകളായി നിയമങ്ങൾ ലംഘിച്ചുകൊണ്ട് ജൂതന്മാർ ഈ പ്രദേശത്ത് സന്ദർശനം നടത്തുന്നതും പരസ്യമായി പ്രാർത്ഥിക്കുന്നത് തുടരുന്നതും മുസ്ലീം വിശ്വാസികൾക്ക് ഇവിടേയ്ക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധങ്ങൾക്കും അക്രമത്തിന് കാരണമായി. അതേസമയം ജൂതന്മാർക്ക് പ്രാർത്ഥന ഇടം നിർമ്മിക്കുന്നതിനെതിരെ ഹമാസ് രംഗത്ത് വന്നിട്ടുണ്ട് . അൽ അഖ്സ മസ്ജിദിൻ്റെ കാര്യത്തിൽ അറബ്, മുസ്ലീം രാജ്യങ്ങളുടെ സംഘടന (ഒഐസി) അതിൻ്റെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഹമാസ് ആവശ്യപ്പെട്ടു . വെസ്റ്റ്ബാങ്ക് വെളിപ്പെടുന്ന ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളോട് അൽ-അഖ്സ മസ്ജിദിൽ ഒത്തുകൂടാനും റാലി നടത്താനും, അൽ അഖ്സയും അതിൻ്റെ വിശുദ്ധിയും സംരക്ഷിക്കുന്നതിൽ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹമാസ് പറഞ്ഞു.
എന്തായാലും ഇസ്രായേൽ ഹമാസ് യുദ്ധം പശ്ചിമഷ്യയെ ഒട്ടാകെ ബാധിച്ചു കൊണ്ടിരിക്കുകയാണ്.. ഇനി റഷ്യയുടെ പിന്തുണയും അമേരിക്കൻ പിന്തുണയും കൂടി ആയതോടെ മിക്കവാറും മൂന്നാം ലോക യുദ്ധത്തിന് വരെ ഇത് കാരണമാകും എന്നാണ് ലോക രാജ്യങ്ങളുടെ ആശങ്ക.. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം ജൂതന്റെ ബുദ്ധിക്ക് മുന്നിൽ ഹമാസിനു പിടിച്ചു നിൽക്കാൻ ആകുമോ എന്ന്.