കിഡ്നി ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കാം 7 കാര്യങ്ങൾ

കിഡ്നി ക്യാൻസർ (kidney Cancer) ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും ഗുരുതരമായ ആരോഗ്യ വെല്ലുവിളി ഉയർത്തുന്നു. കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയി തുടങ്ങുന്നു. ഈ മുഴകൾ വലുതാകുമ്പോൾ, രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കുന്നു. കിഡ്നി ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട ചില കാരണങ്ങൾ.

ആരോഗ്യകരമായ ഭാരം നിലനിർത്തുക: കിഡ്നി ക്യാൻസറിനുള്ള അപകട ഘടകമാണ് അമിതവണ്ണം. സമീകൃതാഹാരത്തിലൂടെയും ശാരീരിക പ്രവർത്തനങ്ങളിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് അപകടസാധ്യത ഗണ്യമായി കുറയ്ക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമത്തിലൂടെ അമിതവണ്ണം തടയാം.  

ജലാംശം നിലനിർത്തുക : ശരിയായ ജലാംശം വൃക്കകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ധാരാളം വെള്ളം കുടിക്കുന്നത് കിഡ്നി ക്യാൻസർ സാധ്യത കുറയ്ക്കും. വൃക്കകൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. 

പുകവലി ഒഴിവാക്കുക : കിഡ്‌നി ക്യാൻസർ ഉൾപ്പെടെ പല തരത്തിലുള്ള ക്യാൻസറിനുള്ള പ്രധാന അപകട ഘടകമാണ് പുകവലി. പുകവലി ഉപേക്ഷിക്കുന്നത് കിഡ്‌നി ക്യാൻസർ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. 

വേദനസംഹാരികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക : ചില വേദനസംഹാരികളുടെ ദീർഘകാല ഉപയോഗം, പ്രത്യേകിച്ച് ഇബുപ്രോഫെൻ, ആസ്പിരിൻ തുടങ്ങിയ നോൺ-പ്രിസ്ക്രിപ്ഷൻ മരുന്നുകൾ വൃക്കകളെ ദോഷകരമായി ബാധിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക : പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. ചുവന്ന മാംസത്തിൻ്റെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും അമിതമായ ഉപഭോഗം ഒഴിവാക്കുക. ഇത് ക്യാൻസർ സാധ്യത കൂട്ടുന്നു. 

പതിവ് മെഡിക്കൽ പരിശോധനകൾ : പതിവ് ആരോഗ്യ പരിശോധനകൾ വൃക്ക തകരാറുകൾ ഉൾപ്പെടെയുള്ള  പ്രശ്നങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. 

രക്തസമ്മർദ്ദം നിരീക്ഷിക്കുക : ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ വൃക്കകളെ തകരാറിലാക്കുകയും കിഡ്നി ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ജീവിതശൈലി മാറ്റങ്ങളിലൂടെയും ആവശ്യമെങ്കിൽ മരുന്നുകളിലൂടെയും രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *