സുരേഷ് ഗോപിയുടെ ആദ്യ പണി മീഡിയ വണ്ണിന് തന്നെ… ശ്രദ്ധിച്ചു കേട്ടോളൂ.. മാപ്രകളുടെ സ്ഥിരം കുത്തി തിരിപ്പുമായി പതിവു പോലെ സുരേഷ് ഗോപിക്ക് മുമ്പിൽ മീഡിയ വൺ എത്തിയപ്പോൾ ഇത്തവണ പണി പാളും എന്ന് അവർ ഓർത്തില്ല.. എന്നാൽ പതിവു തെറ്റിച്ചു കൊണ്ട് മീഡിയ വണ്ണിന്റെ പ്രമുഖ മാധ്യമ പ്രവർത്തകന് നല്ല ചുട്ട മറുപടി എസ്.ജി കൊടുത്തപ്പോൾ ചൂളി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ..
സംഭവം ഇങ്ങനെ മൂന്നാം മോദി സർക്കാരിലേക്ക് തൃശൂരിൽ നിന്ന് ഉജ്വല വിജയം കാഴ്ച്ച വച്ചു കൊണ്ട് സുരേഷ് ഗോപി വിജയിച്ചു കയറിയത് തന്നെ കേരളത്തിലെ ഒരു വിഭാഗം മാപ്രകൾക്കും ദഹിച്ചിട്ടില്ല അതിൽ മുൻപന്തിയിൽ നിന്ന് പ്രതിനിധീകരിക്കുന്നവരാണല്ലോ മീഡിയ വൺ, അങ്ങനെ ഇരിക്കുമ്പോഴാണ് കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ട് എന്ന് കാട്ടി മീഡിയ വൺ അടക്കമുള്ള മാപ്രകൾ രംഗത്ത് വരുന്നത്. തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി എന്ന തരത്തിൽ ആണ് പടച്ചു വിടുന്ന വാർത്തകൾ.. അതേ തുടർന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒന്ന് എയറിലാക്കാം എന്ന് പ്രതീക്ഷിച്ച് ചെന്ന മീഡിയ വൺ റിപ്പോട്ടറേ നല്ല ചുട്ട മറുപടി കൊടുത്ത് തന്നെ സുരേഷ് ഗോപി മടക്കി അയച്ചു.. ജനാധിപത്യ വ്യവസ്ഥയെ നല്ല പോലെ മാനിക്കുന്ന മാധ്യമം തന്നെ എന്ന് പറഞ്ഞായിരുന്നു എസ് ജിയുടെ പ്രകടനം.. അത് കേട്ട് ഉത്തരം മുട്ടിയ റിപ്പോട്ടറിന് അതിൽപരം ഒന്നും കിട്ടാനുമില്ല.. കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി അത്ര തന്നെ… ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇത് പോലെ ലോക്സഭ ഇലക്ഷനോടടുത്ത് നിൽക്കുന്ന സമയത്ത് മീഡിയ വണ്ണിന്റെ റിപ്പോട്ടർ അദ്ദേഹത്തിനെതിരെ ലെെംഗിക ആരോപണവുമായി രംഗത്തെത്തിയത്.. പ്രസ് മീറ്റിങ്ങിനിടെ ഒരച്ഛനെയോ സഹോദരനെയോ പോലെ അവരുടെ തോളത്ത് സ്പർശിച്ച കേന്ദ്ര മന്ത്രിക്കെതിരെ അന്ന് ആ വ്യാജ വാർത്ത ചമച്ചു വിടുമ്പോൾ ആ ഒരൊറ്റ കാര്യം അദ്ദേഹത്തോടുള്ള ജന പ്രീതി ഇത്രയധികം ഇരട്ടിയാക്കുമെന്ന് പാവം മീഡിയ വൺ ഓർത്ത് കാണില്ല, അന്നത്തെ ആ വ്യാജ വിക്റ്റിം കാർഡു കളി അദ്ദേഹത്തോടുള്ള ജനസമ്മിതി ഇരട്ടിപ്പിച്ചുവെന്ന് ഒട്ടേറെ രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞതാണ്.. അതെ ചക്കിന് വച്ചത് കൊക്കിനു കൊണ്ടു.. അത്ര തന്നെ.. ഇത്രയേറെ ഭൂരിപക്ഷ വോട്ടുകൾ നേടി ജനപ്രിയനായി എസ്.ജിക്ക് കേന്ദ്രമന്ത്രി പദം അലങ്കരിക്കാനാകുമെന്ന് സ്വപ്നം പോലും കാണാനാവാത്ത അവർക്ക് മുമ്പിലൂടെ തലയുയർത്തി നിൽക്കുമ്പോൾ ഒന്ന് ചൊറിഞ്ഞില്ലെങ്കിൽ ഒക്കില്ലല്ലോ. അത് കൊണ്ട് തന്നെയാണ് വീണ്ടും വീണ്ടും ഈ മാന്താനുള്ള ത്വര കൂട്ടുന്നത്..
എന്താണെങ്കിലും മൂന്നാം മോദി മന്ത്രിസഭയിൽ തുടരുമെന്ന് വ്യക്തമാക്കി സുരേഷ് ഗോപി തന്നെ നേരിട്ട് രംഗത്തെത്തി. മന്ത്രിസഭയിൽ നിന്നു താൻ രാജിവയ്‌ക്കുന്നുവെന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. മോദി മന്ത്രിസഭയുടെ ഭാഗമാകുന്നത് അഭിമാനമാണെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസനത്തിനും സമൃദ്ധിക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സുരേഷ് ഗോപി കുറിച്ചു. നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.. സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ടയാടുകയാണെന്ന് ആണ് അദ്ദേഹം പ്രതികരിച്ചത്..സുരേഷ് ഗോപിയെ തൃശ്ശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത്റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാക്കിയെന്ന വാർത്ത ആദ്യം പ്രചരിപ്പിച്ചു. പിന്നീട് അദ്ദേഹം സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന നരേറ്റീവ് ഉണ്ടാക്കി. ഇപ്പോൾ വീണ്ടും ഊഹാപോഹം പ്രചരിപ്പിക്കുകയാണ്. ഇതൊന്നും കൊണ്ട് സുരേഷ് ഗോപിയേയോ ബിജെപിയേയോ തകർക്കാനാവില്ല. കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. അല്ലെങ്കിലും നിങ്ങൾ ഒന്ന് ചിന്തിക്കണം.. ഇലക്ഷന് ജയിക്കുമെന്ന് പേടിച്ച് അദ്ദേഹത്തെയും കുടുംബത്തെയും ഒരു മനസാക്ഷിയുമില്ലാതെ വേട്ടയാടി.. ഇപ്പോൾ ജയം ഉറപ്പായി മന്ത്രി പദം വരെ കൈവന്നപ്പോൾ അതിൽ കണ്ണ് കടി വന്ന് വീണ്ടും വേട്ടയാടുന്നു… വല്ലാത്തൊരു അസൂയ തന്നെ.. മീഡിയ വണ്ണേ നമിച്ചിരിക്കുന്നു..