ബിജെപി സംസ്ഥാന നേതൃത്വത്തെ തമ്മിലടിപ്പിക്കാൻ നോക്കി ;ഒടുവിൽ ചോദിച്ചു വാങ്ങിച്ച് ശ്രീജിത്ത് പണിക്കർ

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റതുമുതൽ അദ്ദേഹത്തിന് എതിരെ സംഘടിത ആക്രമണമാണ് നടക്കുന്നത്. ബിജെപിക്കുള്ളിൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കുവാനും അണികളെ തമ്മിലടിപ്പിച്ച് പാർട്ടിയെ തളർത്താനുമാണ് ഒരു സംഘത്തിന്റെ ശ്രമം. അങ്ങനെ ഒന്നാണ് സുരേഷ് ഗോപിയെ തൃശൂരിൽ തോൽപ്പിക്കാൻ ബിജെപിയുടെ സംസ്ഥാനഘടകം പരിശ്രമിച്ചുവെന്ന പണിക്കരുടെ ചാനലിലെ പ്രസ്താവന. ഇത് ഏവരും അറിഞ്ഞു കാണുമല്ലോ.. സംഭവത്തിന്‌ പിന്നാലെ ഇതൊരു ചൂടേറിയ വിഷയമായി.. സോഷ്യൽ മീഡിയ ആകെ ഇളകി മറിയുന്നുണ്ട്. ഒരർത്ഥത്തിൽ ഇടത് പക്ഷ അനുകൂലികളയവർക്കൊക്കെ തന്നെ ഈയൊരു വിഷയം ഏറെ ആവേശം ജനിപ്പിക്കുന്ന ഒന്നാണ്.. എന്നാൽ
വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ
വിവിധ സമര പോരാട്ടങ്ങളിലൂടെ ഒറ്റക്ക് പൊരുതി വന്ന കെ. സുരേന്ദ്രനെ പോലൊരാൾക്ക് ഇത് ഒരു വിഷയമേ അല്ലെന്നും കൂടി അവരൊക്കെ ഓർക്കണം.. ഇതിലും വലുത് നേരിട്ട് അതിനെ തകർത്തെറിഞ്ഞു വന്ന അദ്ദേഹത്തെ പോലൊരാൾക്ക് ഈയൊരു വിഷയം ഒന്നുമല്ല

. ആദ്യം സംഭവം വിവരിക്കാം.. സുരേഷ് ഗോപിയുടെ വിജയത്തെ സംബന്ധിച്ച് സംസ്ഥാന ബിജെപി നേതൃത്തെ വിമർശിച്ചു കൊണ്ടുള്ള പണിക്കരുടെ വാദത്തിന് പിന്നാലെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന പണിക്കർ ആക്രിനിരീക്ഷകനും കള്ളപ്പണിക്കരുമെന്നായിരുന്നു കെ.സുരേന്ദ്രൻ പറഞ്ഞത്. ഇതിന് പിന്നാലെ ഉള്ളിയുടെ ചിത്രത്തിനൊപ്പം ഫേസ് ബുക്കിലിട്ട കുറിപ്പിൽ കെ.സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ശ്രീജിത്ത് പണിക്കർക്കെതിരെയുള്ള കെ സുരേന്ദ്രന്റെ വിമർശന വിഡിയോ സോഷ്യൽ മീഡയകളിൽ വൈറലായതിന് പിന്നാലെയാണ് ഈ സംഭവം പരക്കെ ചർച്ചയാകുന്നത്.. എന്ത് തന്നെ ആയാലും..

ശ്രീജിത്ത് പണിക്കർ, യാതൊരു മര്യാദയും പക്വതയും ഇല്ലാതെയാണ് സോഷ്യൽ മീഡിയയിൽ അത്തരത്തിൽ ഒരു പോസ്റ്റ്‌ ഇട്ടത്.. പ്രധാനമന്ത്രി നരേന്ദ്ര മോദി വളർന്നു വന്ന അതേ സാഹചര്യത്തിൽ സകലതും നേരിട്ട് ഉയർന്ന് വന്ന ആളാണ് സുരേന്ദ്രനും.. അത് പോലെ തന്നെ വേട്ടയാടാപ്പെട്ട് തന്റെ മുമ്പിൽ വന്ന പ്രതിസന്ധികളെ ഒക്കെ തരണം ചെയ്ത് മുന്നേറിയ വ്യക്തി.. വിദ്യാർത്ഥി, യുവജന രാഷ്ട്രീയത്തിലൂടെ, ത്യാഗോജ്വല സമര പോരാട്ടങ്ങളിലൂടെ ബെഡാ ഫൈറ്ററായാണ് BJP സംസ്ഥാന പ്രസിഡണ്ട് പദവിയിലെത്തുന്നത്…… 40 വർഷമായി ആ പോരാട്ടം തുടരുകയാണ്.
മറ്റ് പാർട്ടികളിലെ രീതിയല BJP യിലേത് എന്നാദ്യം ഓർക്കണം…… കൂട്ട് ഉത്തരവാദിത്വം ആണ് BJP യുടെ രീതി.. BJP നേതാക്കളും പ്രവർത്തകരും തമ്മിൽ കുടുംബാന്തരീക്ഷത്തിലുള്ള ബന്ധമാണ്…. ഒരോ ചുമതലക്കാരും തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി വിജയിപ്പിക്കുവാനുള്ള ശ്രമമാണ് നടത്തുക …. ബിജെപിയോടുള്ള കേരളത്തിലെ പ്രതീചായ പാടെ മാറ്റിയതിന് ഒരേ ഒരു കാരണക്കാരൻ അത് സുരേന്ദ്രൻ തന്നെയാണ്.. ഒരു 10 വർഷങ്ങൾക്ക് മുമ്പുള്ള അവസ്ഥയല്ല ഇന്ന്.. കോൺഗ്രസിന്റെ കോട്ടയായ വയനാട്ടിൽ പോലും ഇത്തവണ ആ മാറ്റം വെളിവാണ്, ഗണപതി വട്ടത്ത് മാത്രം 18107 വോട്ടുകളാണ് ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രൻ വർദ്ധിപ്പിച്ചത്.
അങ്ങനെ ഉള്ളപ്പോഴാണ് പണിക്കരുടെ ഈ കപട വാദം.. കഴിഞ്ഞ 2 വർഷമായി സുരേഷ് ഗോപിയെ മുൻ നിർത്തി BJP സംസ്ഥാന പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പ് തെയ്യാറെടുപ്പ് തുടങ്ങിയിരുന്നുവെന്ന് ഏതിരാളികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. നരേന്ദ്ര മോദിജി പങ്കെടുത്ത, ലക്ഷകണക്കിന് സ്ത്രീകൾ പങ്കെടുത്ത പരിപാടിയും യുവാക്കൾ പങ്കെടുത്ത പരിപാടികളും കെ.സുരേന്ദ്രന്റെ നേതൃപാടവമായിരുന്നുവെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാന അദ്ധ്യക്ഷനും ടീമും സംസ്ഥാനത്ത് മുഴുവൻ മുന്നേറാൻ ശ്രമിക്കും, ജില്ലാ, മണ്ഡലം ടീം അവരുടെ ചുമതല നിർവ്വഹിക്കും…… 20 % വോട്ടും ഒരു സീറ്റിൽ വിജയവും മറ്റ് 2സീറ്റിൽ ചെറിയ വോട്ടിന്റെ്റെ പരാജയവും നിരവധി മണ്ഡലങ്ങളിലെ വന്മനേറങ്ങളും സംസ്ഥാന സംസ്ഥാന BJP യ്ക്ക് കരുത്തു പകരുന്നതാണ്. അതിനെ കുറച്ച് കാണിക്കാനുള്ള ശ്രമമാണ് ചാനലിൽ നടക്കുന്നത്.

യാതൊരു മര്യാദയും പക്വതയും ഇല്ലാത്തവനാണ് താൻ എന്ന് പണിക്കർ സോഷ്യൽ മീഡിയയിലൂടെ സ്വയം വ്യക്തമാക്കിയിരിക്കുകയാണ്.
ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന പണിക്കർ ആക്രിനിരീക്ഷകനും കള്ളപ്പണിക്കരുമെന്നായിരുന്നു കെ.സുരേന്ദ്രൻ പറഞ്ഞത്. അതിനെ സധൂകരിക്കുന്ന പ്രകടനവും പണിക്കർ നടത്തി അതിനപ്പുറം മറ്റെന്തു വേണം.. എന്തായാലും സുരേന്ദ്രനെ പിന്തുണച്ചു കൊണ്ട് ഒട്ടേറെ പേര് രംഗത്ത് എത്തിയിട്ടുണ്ട് യുവ മോർച്ചയുടെ പ്രഫുൽ കൃഷ്ണ എന്ന് തുടങ്ങി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി രഘുനാഥ് സുരേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തി. മിക്കവാറും വായിൽ നിന്ന് വീണു പോയ നേരം പഴിച്ച് ഒളിച്ചു പോയ പണിക്കരുടെ അവസ്ഥ വിവരണാതീതം തന്നെയാണ്.. എന്തുകൊണ്ട് വന്നാലും അതിനെയൊക്കെ കൃത്യമായി പ്രതിരോധിക്കാൻ സാധിക്കുന്നത് കൊണ്ട് തന്നെയാണ് കേരളത്തിൽ ശ്രീ കെ സുരേന്ദ്രന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഈ ഉജജ്വല വിജയം ഉണ്ടായത് അതിനാൽ പണിക്കരുടെ വാദം പണ്ടേക്ക് പണ്ടേ… തള്ളി പോയതാണ്..

Leave a Reply

Your email address will not be published. Required fields are marked *