എഡിറ്റിംഗ് ഒരു രക്ഷയുമില്ല, സസ്പെൻസ് element നിലനിർത്തിയതിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ് കൊടുക്കേണ്ടത് എഡിറ്റിംഗിനാണ്.
ഈ സിനിമയിൽ എത്ര അഭിനേതാക്കളുടെ ട്രാൻസ്ഫർമേഷൻ ഉണ്ടെന്ന് എണ്ണി നോക്കേണ്ടി വരും. അത്രയ്ക്കുണ്ട്. ആദ്യം മുതൽ അവസാനം വരെ നമ്മുടെ പ്രതീക്ഷകളെയും തോന്നലുകളെയും ഒക്കെ കബളിപ്പിക്കുന്ന സിനിമ.
ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ.
എന്തെങ്കിലും പറഞ്ഞാൽ സ്പോയിലർ ആയി പോകുന്ന അവസ്ഥ. അതുകൊണ്ട് ഒന്നും പറയുന്നില്ല.
വിജയ് സേതുപതിയുടെ അഭിനയത്തെ കുറിച്ച് പറയേണ്ട ആവശ്യം തന്നെ ഉണ്ടാകില്ലല്ലോ. ചില കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്ന് understood ആണല്ലോ. അദ്ദേഹം മികച്ച ഒരു പെർഫോമൻസ് തന്നെ നൽകിയിട്ടുണ്ട്.
അനുരാഗ് കശ്യപിൻ്റെ ബാലേ അഭിനയം ഒഴിച്ചാൽ എല്ലാ ചേരുവകളും കൃത്യമായ ഒരു കലാസൃഷ്ടി. അനുരാഗ് മാത്രമാണ് miscast ആയി തോന്നിയത്.
മംമ്തയ്ക്ക് വലിയ റോൾ ഒന്നുമില്ല. എന്തോ വലിയ റോൾ ഉണ്ടെന്ന് തോന്നിപ്പിച്ച് ഒതുക്കി കളഞ്ഞു. അതോ ഇനി അവരുടെ ഭാഗം ഒഴിവാക്കിയതാണോ എന്നും അറിയില്ല.
ഈ രണ്ട് കാര്യങ്ങളും സിനിമയെ ബാധിക്കുന്ന ഫാക്ടറുകൾ അല്ല.
ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മികച്ച ഒരു ത്രില്ലർ. തിയറ്റർ വാച്ച് മൂവി.