ആമയിഴഞ്ചാൻ തോട്ടിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മാത്രം അനാസ്ഥ മൂലം ഒരു ജീവൻ പൊലിഞ്ഞപ്പോൾ അന്നത് റെയിൽവേയുടെ തലയിലിട്ട് ഊരി പോരാനും അതിന് മുമ്പേ നിന്ന് കള്ളക്കണ്ണീർ ഒഴുക്കുവാനും മേയറമ്മ കാണിച്ച മനസ് കേരളം മുഴുവനും കണ്ടതാണ്… ഇപ്പോഴിതാ ആ കള്ളക്കണ്ണീർ മാത്രം പോരാ അതിനൊപ്പം പ്രതിക്കൂട്ടിൽ ആക്കാൻ ഒരു രക്തസാക്ഷി കൂടി വേണം എന്ന തിരിച്ചറിവിൽ ആ കൂട്ടിലേക്ക് ഒരു ഇരയെ കൂടി പെടുത്തി മുഖം വെറുപ്പിക്കുന്ന മേയർമ്മയെ ആണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്…
മേയറമ്മയുടെ മുഖം വെളുപ്പിക്കലിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഒരാഴ്ച തലസ്ഥാനത്ത് കാട്ടി കൂട്ടുന്നത് നമ്മൾ ഏവരും കണ്ടതാണ്.. പോത്തീസ് സ്വർണ്ണ മഹൽ എന്ന് തുടങ്ങി പല പ്രമുഖ സ്ഥാപനങ്ങളും പൂട്ടിച്ചു കൊണ്ട്, മുഖം നോക്കാതെ ഉള്ള മേയറിന്റെ നടപടികൾ ദേശാഭിമാനി പോലുള്ള മാധ്യമങ്ങളുടെ പ്രധാന വാർത്ത ആയിരുന്നു.. എന്നാൽ അരിയാഹാരം കഴിക്കുന്നവർ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ കാട്ടി കൂട്ടലുകൾ തിരിച്ചറിഞ്ഞ് ഇതിനെ ഒന്നും തിരിഞ്ഞ് പോലും നോക്കിയതും ഇല്ല… ഇപ്പോഴിതാ ആമയിഴഞ്ചാൻ വിഷയത്തിൽ ഒരു സാധാരണക്കാരനെ ആണ് മേയർ പുതുതായി ലക്ഷ്യം ഇട്ടിരിക്കുന്നത്…
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയർ സസ്പെന്റ് ചെയ്തു എന്നാണെ ആ വാർത്ത.വിശദീകരിക്കാം.. തോടിൻ്റെ തമ്പാനൂർ ഭാഗം ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചുമതലയുളള സെക്രട്ടറിയേറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ കെ ഗണേഷിനെയാണ് സസ്പെന്റ് ചെയ്തത്.
ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിനെ തുടർന്നാണ് നടപടി. തോട് വൃത്തിയാക്കാത്തതിൽ റെയിൽവേയെ പഴിക്കുമ്പോഴാണ് കോർപറേഷന്റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്. അന്വേഷണ റിപ്പോട്ട് പുറത്തു വന്നിട്ടുണ്ട്. കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ ഗണേഷന്റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നതായാണ് മേയറമ്മയുടെ കണ്ടെത്തൽ.
ഗണേഷ് കൃത്യമായി തന്റെ ജോലി ചെയ്തിരുന്നുവെങ്കിൽ ഇത്രയധികം മാലിന്യം അടിഞ്ഞുകൂടില്ലായിരുന്നുവന്നും മേയർ ആര്യ രാജേന്ദ്രന് സമർപ്പിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.എന്തായാലും കൊള്ളാം മേയറമേ.. ഇങ്ങനെ ഒക്കെ ആണ് നൈസിൽ തടി ഊരുക എന്ന് പറയുന്നത്…
തോട് വൃത്തിയാക്കാത്തതിൽ മേയർ ആര രാജേന്ദ്രൻ റെയിൽവേയെ പഴിക്കുമ്പോഴാണ് കോർപ്പറേഷന്റെ വീഴ്ചയിൽ ഉദ്യോ?ഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജോയിയുടെ മരണം വൻ വിവാദമായതോടെ ആദ്യം മുതൽ മേയറും സർക്കാരും റെയിൽവെയെ ആയിരുന്നു കുറ്റപ്പെടുത്തിയിരുന്നത്. റെയിൽവേ ട്രാക്കിന് അടിയിലുള്ള തുരങ്കത്തിനുള്ളിൽ വിഷവാതകം
ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും വിഗഗ്ധർ പറയുന്നു.
അടിഞ്ഞുകൂടിയ മാലിന്യം ജീർണിക്കുന്നത് മനുഷ്യനു ഹാനികരമായ മീഥെയ്ൻ, കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ്, കാർബൺ ഡയോക്സൈഡ് മുതലായ വാതകങ്ങൾ ഉണ്ടാകുന്നതിന് ഇടയാക്കും. ഇവ തോടിനുള്ളിൽ കെട്ടിനിൽക്കും. ഇതു ശ്വസിക്കാൻ ഇടവരരുത്. ഓക്സിജന്റെ കുറവ് അവിടേക്ക് എത്തുന്നവരുടെ നില അപകടത്തിലാക്കും. വേണ്ടത്ര മുൻകരുതലുകളും സുരക്ഷാമാർഗങ്ങളുമില്ലാതെ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്. രാജാജി നഗർ ഭാഗത്തുള്ള ഓടയാണ് റെയിൽവേ സ്റ്റേഷന് അടിയിലൂടെ കടന്നു പോകുന്നത്. ഏതായാലും മേയറമ്മയുടെ തന്ത്രങ്ങൾ അടിപൊളി ആണ്.. അടുത്ത തിരഞ്ഞെടുപ്പിന് ഒരു മുഴം മുമ്പേ എറിഞ്ഞുള്ള ഈ നടപടികൾ ഉദ്ദേശം കാണട്ടെ.. ഇതല്ലാതെ നമ്മളിപ്പോ എന്ത് പറയാനാ.. വോട്ടർമാർ അരിയാഹാരം തന്നെ കഴിക്കുന്ന പക്ഷം നമുക്കിപ്പോ ഒന്നും പൊലിപ്പിച്ച് പറയാൻ ആവില്ലല്ലോ..