നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കശ്മീർ താഴ്വരക്ക് പറയാനുള്ളത് ഒരു പുതിയ പിറവിയുടെ കഥയാണ്, അവർ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത് തങ്ങളെ രാജ്യത്തിന്റെ കിരീടമാക്കി മാറ്റിയ മോദി മാജിക്ക് ആണ്… മറ്റൊരു കാർഗിൽ വിജയ ദിവസം കൂടി കടന്ന് പോയി, അത് താഴ്വരയിലെ ഭീകരന്മാരെ എത്രത്തോളം തുരത്താൻ കഴിഞ്ഞുവെന്നും, അതിന്റെ മുഖ ചായ തന്നെ എത്രത്തോളം മാറ്റി എന്നും നമ്മോട് ഉറക്കെ പറയുന്നു.. ഒരു ജീവൻ പോലും നഷ്ടപ്പെടാതെ, ഒരു തുള്ളി രക്തം പോലും അതിൻ്റെ മണ്ണിൽ വീഴാതെ ആർട്ടിക്കിൾ-370 എന്ന കാർമേഘം അതോറിറ്റിയുടെ ആകാശത്ത് നിന്ന് പെയ്തൊഴിഞ്ഞിട്ട് നാളേറെ ആയി.. ഇന്ന് കശ്മീർ ഭാരതത്തിലെ മറ്റെല്ലാ ഇടങ്ങളും പോലെ തന്നെ ആണ്..
വെടിയൊച്ചകൾ ഇല്ലാത്ത കല്ലെറുകൾ ഇല്ലാത്ത സമാധാനത്തിന്റെ താഴ്വര! മോദി സർക്കാർ കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യയുടെ കിരീടമാക്കി മാറ്റിയ കശ്മീർ താഴ്വര ഇപ്പോഴിതാ ആദ്യത്തെ നിയമസഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, കശ്മീർ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച ബിജെപിയെ അവരെങ്ങനെ മറക്കുവാൻ ആണ്.. തങ്ങളുടെ കുഞ്ഞുങ്ങളെ സ്കൂളിൽ അയക്കാൻ പോലുമാവാതെ വിശപ്പകറ്റാൻ ആയി ദിവസ കൂലിക്ക് സൈനികരെ കല്ലെറിയുന്ന ഒരു തലമുറ ഇന്നവിടെ ഇല്ല.. ഇന്നവിടെ വികസനത്തിനും ടൂറിസത്തിനും പേര് കേട്ട ഇന്ത്യയുടെ കിരീടമായി മാറിയ ഒരു പുതിയ കഥയാണ് കാശ്മീരി ജനതക്ക് പറയാനുള്ളത്.. അതിന് ഒരേ ഒരു കാരണം അത് മോദി സർക്കാർ മാത്രമാണ്..
അതേ നരേന്ദ്രമോദി സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണത്തിൻ്റെ സുപ്രധാന നേട്ടങ്ങളിൽ ഒന്ന് തന്നെയാണ് താഴ്വരയുടെ തിരിച്ചു പിടിക്കൽ.ഇനി അടുത്തത് പി ഒ കെ അഥവാ പാക് അധീന കാശ്മീരിന്റെ തുടച്ചു നീക്കൽ ആണ്..
ഒരു രാജ്യത്തിനുള്ളിൽ സ്വന്തം നിയമവും സ്വന്തം പതാകയുമുള്ള ഒരു പ്രദേശം, വികസനം നിഷേധിക്കപ്പെട്ട ജനങ്ങൾ, അവർ നേരിടുന്നതാകട്ടെ കടുത്ത മനുഷ്യാവകാശ ധ്വംസനവും. ഇത് മുതലെടുക്കുന്ന അബ്ദുള്ളമാരും മുഫ്തിമാരും ഉൾപ്പെടെയുള്ള വിഘടനവാദികളും, ഒപ്പം അവരുടെ പാക്ക് കൂറും. ഇതായിരുന്നു കശ്മീർ. താഴ്വരയുടെ കാര്യത്തിൽ ജനസംഘത്തിൻ്റെ കാലം മുതൽ സ്വീകരിച്ച നിലപാട്. ബിജെപിയും ശക്തമായി തന്നെ തുടർന്നു.
ഈ ഒരൊറ്റ കൊല്ലം തന്നെ ഒന്നും രണ്ടുമല്ല 3000 കോടി രൂപയുടെ വികസന പദ്ധതികൾ ആണ് ബിജെപി ഗവണ്മെന്റ് ജമ്മുവിന് സമർപ്പിച്ചത്, ഇത്തരത്തിൽ ഇന്ത്യ ചരിത്രത്തിൽ ഏത് സർക്കാർ ആണ് ജമ്മുവിനെ ഇങ്ങനെ നെഞ്ചോട് ചേർത്ത് പിടിച്ചത്? ഒന്ന് പറയാമോ, ഇല്ല അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല, എല്ലാവർക്കും അവിടെ തൊട്ട് കളിക്കാൻ പേടിയാണ്, തൊട്ടാൽ പൊള്ളുമോ എന്ന്. അയൽ രാജ്യങ്ങളെ പേടിച്ച് സ്വന്തം ജനതയെ മനഃപൂർവം മറന്നു കളഞ്ഞ യുപിഎ സർക്കാരിനെ മാത്രമേ നമുക്ക് കാണാൻ സാധിക്കു, എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് നരേന്ദ്ര മോദി എന്ന അവതാര പുരുഷൻ.. അതിനുള്ള ഉദാഹരണങ്ങൾ ആണ് ഞാനിനി പറയാൻ പോകുന്നത്…
ജമ്മു, പുൽവാമ, ബാരാമുള്ള, ശ്രീനഗർ, ബുഡ്ഗാം, റംബാൻ, സാംബ ജില്ലകളിലായി ഏഴ് ഗ്രിഡ് സ്റ്റേഷനുകൾ, മൂന്ന് ട്രാൻസ്മിഷൻ ലൈൻ പദ്ധതികൾ, 184.19 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ 12 റോഡ് പദ്ധതികൾ, മൂന്ന് പാലങ്ങൾ എന്നിവ അവിടെ ഇക്കൊല്ലം ആദ്യം വന്നവയാണ്.. കൂടാതെ സാംബയിലെ അഞ്ച് പൊതു മാലിന്യ സംസ്കരണ പ്ലാന്റുകൾ, ശ്രീനഗർ നഗരത്തിലെ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, ജമ്മുവിലെ നർവാൾ ഫ്രൂട്ട് മണ്ടിയുടെ നവീകരണം, മലിനജല സംസ്കരണ പ്ലാന്റുകൾ, ട്രാൻസിറ്റ് അക്കമഡേഷൻ – കശ്മീരി കുടിയേറ്റക്കാർക്കായി 244 ഫ്ളാറ്റുകൾ – കശ്മീരിലെ ഗന്ദർബാലിലും കുപ്വാരയിലും രണ്ടിടങ്ങളിലായി ഇങ്ങനെ നിർമ്മിച്ചിട്ടുണ്ട്. കത്വയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി, മഹാൻപൂർ (കത്വ), നീലി നല്ല (ഉധംപൂർ), സുന്ദർബാനി (രജൗരി), കോക്കർനാഗ് (അനന്ത്നാഗ്) എന്നിവിടങ്ങളിലെ ഡിഗ്രി കോളേജ് കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയും ഉദ്ഘാടന പട്ടികയിലുണ്ട്. അതിന് മുമ്പ് വരെ ജമ്മുവിൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒന്നുകിൽ ഹരിയാന അല്ലെങ്കിൽ പഞ്ചാബ് വരെ പോകേണ്ട അവസ്ഥയായിരുന്നു.. 2210 കനാലുകൾ, വൻകിട നിക്ഷേപവും തൊഴിലവസരങ്ങളുമുള്ള ഒമ്പത് പുതിയ വ്യവസായ എസ്റ്റേറ്റുകളുടെ വികസനം, അനന്ത്നാഗ്, കുൽഗാം, കുപ്വാര, ഷോപിയാൻ, പുൽവാമ ജില്ലകളിലെ ഒമ്പത് സ്ഥലങ്ങളിലായി കശ്മീരി കുടിയേറ്റക്കാർക്കായി 2,816 ഫ്ലാറ്റുകൾ എന്നിവ ഉൾപ്പെടെ 124 പദ്ധതികൾ ആണ് രണ്ടാം മോദി സർക്കാർ നടപ്പിലാക്കിയത്.
ഇതൊന്നും കൂടാതെ ഡേറ്റാ സെന്റർ, ജമ്മു സ്മാർട്ട് സിറ്റിക്കുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ശ്രീനഗറിലെ പരിംപോറയിലെ ട്രാൻസ്പോർട്ട് നഗർ നവീകരണം/ നവീകരണം, 62 റോഡ് പദ്ധതികളുടെയും 42 പാലങ്ങളുടെയും നിർമാണവും നവീകരണവും എന്നിവയെല്ലാം കൂട്ടത്തിൽ ഉണ്ട്.. അതിൽ എഞ്ചിനിയറിങ്ങ് അത്ഭുതം ആയ ചെനാബും ഉൾപ്പെടുന്നു… ഇങ്ങനെ ഒരു പുതു ജന്മം എടുത്ത കശ്മീർ താഴ്വരയെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വരുമ്പോൾ അവർക്ക് സമ്മാനിക്കുന്നത് ഒരു പുതിയ ലോകം തന്നെ ആണ്.. ഇത് വരെ അവരിൽ നിന്നും ആട്ടി അകറ്റിയതെല്ലാം ഇരട്ടിയായി തിരിച്ചു കൊടുക്കുകയാണ്..
ഈ പദ്ധതികൾ താഴ്വരയിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും സേവന വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. കൂടാതെ പൊതു തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും പ്രദേശത്തിന്റെ പുരോഗതിയും സമൃദ്ധിയും വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് നമുക്ക് മനസിലാക്കാം..
ഇന്ന് കല്ലേറില്ലാത്തതിനാൽ ധീരരായ സൈനികരുടെ അമ്മമാർക്ക് വിഷമിക്കേണ്ടി വരുന്നില്ല. തൻ്റെ കുഞ്ഞ് നാശത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തോടെ ഇന്ന് കശ്മീർ താഴ്വരയിലെ ഓരോ അമ്മയും സമാധാനത്തോടെ ഉറങ്ങുന്നു. ഇന്ന് സ്കൂളുകൾ കത്തിക്കുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്യുന്നില്ല. ഇന്ന് എയിംസ്, ഐഐടി, ഐഐഎം, ആധുനിക തുരങ്കം, വിശാലമായ റോഡുകൾ, മികച്ച റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ജമ്മു കാശ്മീരിൽ പുതുചരിത്രമെഴുതുകയാണ്.
ജമ്മുവിലായാലും കശ്മീരായാലും ഇപ്പോഴെത്തുന്ന വിനോദസഞ്ചാരികളുടെയും ഭക്തരുടെയും എണ്ണം സർവകാല റെക്കോർഡ് ആണ്. താഴ്വരയിലെ തലമുറകൾ കണ്ട സ്വപ്നം ഇന്ന് പൂവണിയുകയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ബിജെപി സർക്കാർ തീവ്രവാദവും അഴിമതിയും ഇല്ലാതാക്കി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ബിജെപി ഈ പ്രദേശത്തെ വികസനത്തിൻ്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ജമ്മു കശ്മീർ പൂർണമായും മാറി. ഇന്ന് വൈദ്യുതിയും വെള്ളവും റോഡും എത്തിയെങ്കിലും ജമ്മു കശ്മീരിന്റെ മനസ്സ് മാറിയതാണ് ഏറ്റവും വലിയ കാര്യം. വികസനം ശരിയായി നടക്കുന്നതിനാൽ ജമ്മു കശ്മീർ നിരാശയിൽ നിന്ന് പ്രതീക്ഷയിലേക്ക് ഉയർന്നു.ഇനിയിപ്പോൾ നിയമസഭ തിരഞ്ഞെടുപ്പ് കൂടി നടക്കാൻ ഒരുങ്ങുന്നത്തോടെ താഴ്വരയിലെ ജനതക്ക് എംഎൽഎമാരോടും മന്ത്രിമാരോടും അവരുടെ സ്വപ്നങ്ങൾ പങ്കിടാം. എല്ലാ വിഭാഗത്തിലെയും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള വൻകിട കമ്പനികൾ ജമ്മു കശ്മീരിൽ നിക്ഷേപം നടത്തും. വിനോദസഞ്ചാരത്തിനൊപ്പം, സ്പോർട്സിനും സ്റ്റാർട്ടപ്പുകൾക്കും ജമ്മു കശ്മീർ അറിയപ്പെടും.ജമ്മു അങ്ങനെ ഒരു പുതു യുഗത്തിന് സാക്ഷ്യം വഹിക്കും.. അതിന് മോദി സർക്കാർ ഒരു കൈത്താങ് ആവും… അതേ കാശ്മീരി ജനത അഭിമാനത്തോടെ ഉറക്കെ പറയും ഞങ്ങൾക്ക് വെളിച്ചം വീശീയത് മോദി സർക്കാർ ആണെന്ന്.