ഇപ്പോൾ ഇഷ്ടമായി; ദിയ കൃഷ്ണകുമാറിന്റെ വിവാഹ വിശേഷങ്ങൾ

വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ കൃഷ്ണകുമാറിന്റെ മകളും യൂട്യൂബറും ഡാൻസറുമായ ദിയയും സുഹൃത്ത് അശ്വിനും. സെപ്റ്റംബറിലാണ് വിവാഹമെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു. ബിസിനസ് കാര്യങ്ങളില്‍ ദിയയെ സഹായിക്കാനും, ഫോട്ടോയും വീഡിയോകളുമൊക്കെ പകര്‍ത്തി നല്‍കാനുമൊക്കെ അശ്വിനും ഉത്സാഹമാണ്. ഒന്നിച്ചുള്ള യാത്രാവിശേഷങ്ങളും ഇവര്‍ വീഡിയോകളിലൂടെയായി പങ്കിടാറുണ്ട്.ദിയയുടെ പുതിയ വ്‌ളോഗ് കല്യാണത്തിന് മുന്നോടിയായി താലി പൂജിക്കാനായി പോയതിനെക്കുറിച്ചായിരുന്നു . അശ്വിന്റെ കുടുംബ ക്ഷേത്രത്തില്‍ പോയി താലി പൂജിക്കുകയാണ്. താലിയൊന്നും കാണിച്ച് അലമ്പാക്കുന്നില്ല. അല്ലാതെയുള്ള കാര്യങ്ങളെല്ലാം കാണിക്കാം എന്നുപറഞ്ഞായിരുന്നു ദിയയുടെ വീഡിയോ. അച്ഛനും അമ്മയും ദിയയും അശ്വിനുമായിരുന്നു പോയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഹാഹ് സാരിയില്‍ തനിനാടന്‍ ലുക്കിലാണ് ദിയ എത്തിയത്. ഇന്ന് കുറച്ച് ഒരുങ്ങിയാണ് ഇറങ്ങിയിട്ടുള്ളതെന്ന് ഇന്‍ട്രോ എടുക്കുമ്പോള്‍ തന്നെ ദിയ പറഞ്ഞിരുന്നു. അശ്വിന്റെ അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞ് അമ്മ കുറച്ച് ഡ്രാഗണ്‍ ഫ്രൂട്ട്‌സൊക്കെ തന്നുവിട്ടിട്ടുണ്ട്. തിരിച്ച് പോവുമ്പോള്‍ അതൊക്കെ കൊടുക്കാം. അശ്വിന്റെ അമ്മ എനിക്കിഷ്ടപ്പെട്ട ഫുഡൊക്കെ ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ടെന്നും ദിയ പറയുന്നുണ്ടായിരുന്നു.

യാത്രകളില്‍ എപ്പോഴും ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നതിനെക്കുറിച്ചും ദിയ വിഡിയോയിൽ സംസാരിച്ചിരുന്നു. ദിയ എപ്പോഴും എന്താണ് ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നതെന്ന് എല്ലാവര്‍ക്കും ഡൗട്ടുണ്ട്. എന്റെ വീട്ടുകാരുടെ കൂടെ പോവുമ്പോള്‍ ജീവിതത്തിലൊരിക്കലും എനിക്ക് ഫ്രണ്ട് സീറ്റില്‍ ഇരിക്കാന്‍ പറ്റില്ല. അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ക്കുമെല്ലാം ഛര്‍ദ്ദിക്കാനുള്ള ടെന്‍ഡന്‍സി വരും. എസിയില്ലാതെയിരുന്നാല്‍ എന്തായാലും ഛര്‍ദ്ദിക്കും. അതുകൊണ്ടാണ് ഫ്രണ്ട് സീറ്റ് പ്രിഫര്‍ ചെയ്യുന്നത്. തണുത്ത കാറ്റ് മുഖത്തേക്ക് വരുന്നത് ഇഷ്ടമുള്ള കാര്യമാണ് എന്ന് ദിയ പറയുന്നുണ്ട്.പെണ്ണുകാണല്‍ ചടങ്ങിന്റെ അന്നും ഇതുപോലെ മഴയായിരുന്നു. അതുകഴിഞ്ഞ് ഇന്നാണ് ഇത്രയും മഴ.

നല്ല കാര്യത്തിന് പോവുന്നത് കൊണ്ടായിരിക്കുമെന്നും ദിയ പറയുന്നുണ്ടായിരുന്നു. അതേസമയം രസകരമായ കമന്റുകൾ ആണ് ഈ വീഡിയോക്ക് താഴെ. സ്നേഹമുള്ള ഒരു കുടുംബത്തെയാണ് കിട്ടിയത്, എന്നും സന്തോഷവതിയായിരിക്കാന്‍ ഭാഗ്യം ലഭിക്കട്ടെ. തുടക്കത്തിലൊക്കെ ദിയോട് വെറുപ്പായിരുന്നു, പിന്നെ ഇഷ്ടമായി. തമിഴ് നാട്ടിലെ ആചാരങ്ങള്‍ ഇഷ്ടമാണ്. എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു കമന്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *