കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന്റെ (യുജി) ഫലം പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. ജൂൺ 30ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്നതാണ് CUET UG ഫലങ്ങൾ. എന്നാൽ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി വിവാദത്തിൽ പെട്ടതോടെ വൈകുകയായിരുന്നു. CUET UG പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. 22,290 പേർക്ക് മുഴുവൻ മാർക്ക് പരീക്ഷ എഴുതിയവരിൽ 22,290 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചു. മൊത്തം 22,290 ഉദ്യോഗാർത്ഥികൾ വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പങ്കിട്ട ഡാറ്റ പറയുന്നു. മൊത്തം 13,47,820 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു, അവരിൽ 11,13,610 പേർ പരീക്ഷയിൽ പങ്കെടുത്തു.വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷാ നമ്പറും ജനന തീയതിയും നൽകി സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്..
ഫലം പരിശോധിക്കുന്ന ഘട്ടങ്ങൾ
1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – exams.nta.ac.in
2: ഹോംപേജിലെ CUET UG 2024 ലിങ്കിൽ ക്ലിക്ക് ചെയ്യുക
3: ഒരു പുതിയ പേജിലേക്ക് റീഡയറക്ടു ചെയ്യും
4: ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
5: CUET UG ഫലം 2024 സ്ക്രീനിൽ ദൃശ്യമാകും
6: പിന്നീടുള്ള ആവശ്യങ്ങൾക്കായി CUET UG ഫലം 2024 ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക