മോദിയുടെ കീഴിൽ ലഡാക്കും മാറുകയാണ്, ആർട്ടിക്കിൾ 370 ന് ശേഷം വന്ന മാറ്റം ഇതാണ്

അഞ്ച് വർഷങ്ങൾക്ക് മുമ്പ് അസാധാരണ നീക്കത്തിൽ മോദി അമിത് ഷാ നേതൃത്വം കശ്മീരിന്റെ പ്രത്യേകപദവി റദാക്കുന്നു.അതേ വര്ഷങ്ങളായി യു പി ഏ ഗവണ്മെന്റ് ഒന്ന് തൊട്ട് നോക്കാൻ പോലും മടിച്ച, മാറ്റി നിർത്തിയ ആ ജമ്മു കശ്മീർ എന്ന തീക്കനലിനു മേലാണ് അവർ താണ്ടവം ആടിയത്..

ഭരണഘടനയുടെ അനുച്ഛേദം 370 എടുത്ത് കളഞ്ഞു. ഇന്ത്യക്കാർ ആയിരുന്നിട്ടും നരക ജീവിതം നയിച്ച ആ സാധാരണക്കാർക്ക് നീതി നേടി കൊടുത്ത സുപ്രധാന നീക്കാമായിരുന്നു അത്. അതോടെ രാജ്യത്തെ എല്ലാ നിയമങ്ങളും ഭരണഘടനാവ്യവസ്‌ഥകളും അവർക്കും ബാധകമാവുകയാണ്. അങ്ങനെ രാഷ്ട്രപതിയുടെ വിജ്‌ഞാപനം പുറത്തിറങ്ങി. ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ പ്രമേയവും ബില്ലും അവതരിപ്പിച്ചു. എന്താണ് അനുച്ഛേദം 370..? എന്താണ് അന്ന് ലഡാക്കിൽ സംഭവിച്ചത് ?

ആദ്യം നമുക്ക് ആർട്ടിക്കിൾ 370നെ മനസിലാക്കാം.. ?

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആർട്ടിക്കിൾ 35-എ, 370 എന്നിവ. ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്.

‘താൽക്കാലികവും, മാറ്റം വരുത്താവുന്നതും, പ്രത്യേക നിബന്ധനയുള്ളതുമായതാണ് ഈ വകുപ്പ’.മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്‌മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു.

മറ്റുസംസ്ഥാനങ്ങൾക്ക് ബാധകമായ ഭരണഘടനയുടെ മുഴുവൻ വ്യവസ്ഥകളും കശ്മീരിന് ബാധകമല്ല.

1947-ൽ മഹാരാജാ ഹരി സിംഗ് ഇൻസ്ട്രുമെൻ്റ് ഓഫ് അക്സഷൻ ഒപ്പിട്ട സമയം മുതൽ ലഡാക്കിൻ്റെ ആവശ്യം അവരെ ജമ്മു കശ്മീരിൽ നിന്ന് വേർപെടുത്താനാണ്. കിഴക്കൻ പഞ്ചാബിൻ്റെ അനുബന്ധമായി ഇന്ത്യൻ യൂണിയനുമായി സമ്പൂർണ ലയനത്തെ ലഡാക്ക് അനുകൂലിച്ചിരുന്നുവെങ്കിലും നെഹ്‌റു അവരുടെ ആവശ്യം നിരസിച്ചു.അങ്ങനെ സംസ്ഥാനത്തിൻ്റെ ഭൂപ്രദേശത്തിൻ്റെ 60 ശതമാനവും ലഡാക്ക് അവഗണിക്കപ്പെട്ടു. ജനസംഖ്യാപരമായ കുറവായിരുന്നു നെഹ്‌റു അന്നുയർത്തി പിടിച്ച ന്യായം. ശേഷം വർഷങ്ങൾ താണ്ടി ലഡാക്ക് ഇന്റെ ആ ദീർഘ കാല സ്വപ്നം സാക്ഷത്കരിച്ചു ആഭ്യന്തര മന്ത്രി അമിത് ഷാ ആ പ്രമേയം പാർലമെന്റിൽ വായിക്കുമ്പോൾ ലഡാക്ക് ജനതയുടെ ഉള്ളിൽ ഉത്സവം ആയിരുന്നു.. ഇനി തങ്ങളുടെ നല്ല നാളുകൾ ഓർത്ത്..
ബിജെപിയെ സംബന്ധിച്ചിടത്തോളം, ജമ്മു കേന്ദ്രത്തിൽ നിന്ന് ലഡാക്ക് വേർതിരിക്കുന്നത് അതിൻ്റെ ദീർഘകാല ദേശീയ അജണ്ട നിറവേറ്റുന്നതിനാണ്. പിന്നീട് സംഭവിച്ചത് മാറ്റങ്ങളുടെ ഒരു നീണ്ട നിരയാണ്..

ഒന്നാമത് എടുത്ത് പറയേണ്ടത്, പാകിസ്‌താന്റെയും വിഘടനവാദികളുടെയും മുഖത്തേറ്റ കനത്ത തിരിച്ചടിയായാണ് ആർട്ടിക്കിൾ 370യുടെ റദ്ദാക്കൽ.ഭരണഘടനയുടെ താത്ക്കാലിക സംവിധാനമായ 370-ാം വകുപ്പിന്റെ മറവിൽ ദൈനംദിനം നടന്ന വിഘടനവാദവും വിധ്വംസക പ്രവർത്തനങ്ങളും രാജ്യത്തിന്റെ ഉറക്കം കെടുത്തുന്നതായിരുന്നു. ഇതിന് പരിഹാരം കാണുന്നതിനായാണ് കേന്ദ്രസർക്കാർ 370 റദ്ദാക്കിയത്. ജമ്മു കശ്മ‌ീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ രാജ്യമെമ്പാടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുമെന്നും ചോരപ്പുഴ ഒഴുകുമെന്നുമൊക്കെയാണ് പ്രതിപക്ഷം വാദിച്ചിരുന്നത്. എന്നാൽ ജമ്മു കശ്‌മീരിൽ പോലും പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്ന് പ്രതിപക്ഷത്തിനു പോലും വിശ്വസിക്കാനായിട്ടുണ്ടാകില്ല. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ ഏറെ പിന്നിട്ടെങ്കിലും കശ്‌മീരിൽ ‘കൈ’വെക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടായിരുന്നില്ല.നെഹ്‌റു ഭരണ കൂടം നടത്തിയ ഏറ്റവും വലിയൊരു തെറ്റ് അതായിരുന്നു അഞ്ച് കൊല്ലങ്ങൾക്ക് മുമ്പേ വരെയുള്ള താഴ്‌വരയുടെ സ്ഥിതി. എന്നാൽ ശക്തമായ തീരുമാനങ്ങളെടുക്കാനും അവ നടപ്പിലാക്കാനും ഇച്ഛാ ശക്തിയുള്ള സർക്കാരാണ് രാജ്യം ഭരിക്കുന്നത് എന്നതിന് തെളിവായിരുന്നു ഇത്.മോദി അമിത് ഷാ അത് ആരെയും കൂസാതെ ചെയ്ത് കാണിച്ചു തന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള അഞ്ച് വർഷം, പ്രതീക്ഷയുടെയും വെല്ലുവിളികളുടെയും പരിവർത്തനത്തിന്റെയും വഴിത്തിരിവിലാണ്.ഒരിക്കൽ രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം
ഇന്ന് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും വികസനത്തിന്റെയും താഴ്‌വരയാണ്.. ആ മാറ്റങ്ങളുടെ കണക്ക് എടുത്ത് നോക്കിയാൽ പറയാൻ ഏറെ ഉണ്ടാകും എന്നാൽ പ്രധാനപ്പെട്ട ചിലത്.. താഴ്വ‌രയിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഗണ്യമായ കുറവാണുണ്ടായത്. കല്ലേറും വിഘടനവാദികളുടെ പ്രസംഗങ്ങളും, അക്രമാസക്തമായ തെരുവ് പ്രതിഷേധങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അപ്രത്യക്ഷമായി.
കഴിഞ്ഞ 40 വർഷത്തിനിടയിലെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു
കശ്മീരിൽ ഏറ്റവും കൂടുതൽ പോളിംഗ്
രേഖപ്പെടുത്തി . 2019 നെ അപേക്ഷിച്ച്
തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിൽ 30
പോയിന്റ്റ് വൻ കുതിച്ചുചാട്ടത്തിന് കശ്മീർ താഴ്വര സാക്ഷ്യം വഹിച്ചു.

താഴ്വരയിലെ മൂന്ന് സീറ്റുകളിൽ – ശ്രീനഗർ, ബാരാമുള്ള, അനന്ത്നാഗ്- രജൗരി – യഥാക്രമം 38.49 ശതമാനം, 59.1 ശതമാനം, 54.84 ശതമാനം പോളിംഗ് രേഖപ്പെടുത്തി, ഇത് 1984 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ആണ്. ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് സാമ്പത്തിക നിക്ഷേപങ്ങളുടെ കടന്നുകയറ്റമാണ്. സ്വാതന്ത്ര്യത്തിനു ശേഷം, ജമ്മു കശ്മീരിന് 14,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം മാത്രമാണ് ലഭിച്ചത്. എന്നാൽ, ആർട്ടിക്കിൾ 370 റദ്ദാക്കുകയും പുതിയ വ്യവസായ വികസന പദ്ധതി അവതരിപ്പിക്കുകയും ചെയ്തതിന് ശേഷം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ ലഭിച്ചു.

ജമ്മു കശ്മീരിൽ 62,000 കനാൽ (7,750 ഏക്കർ) ഭൂമിയാണ് നിക്ഷേപകർ ആവശ്യപ്പെട്ടത്, ജമ്മു ഡിവിഷനിൽ 34,000 കനാലുകളും (4,250 ഏക്കർ) കശ്മീർ ഡിവിഷനിൽ 27,000 കനാലുകളും (3,375 ഏക്കർ) ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപത്തിനുള്ള നിർദേശങ്ങൾ 99,000 കോടി കവിഞ്ഞു.
ഇന്ത്യയിലെമ്പാടുമുള്ള നിക്ഷേപകരെ ആകർഷിക്കുന്ന പുതിയ വ്യവസായ പാർക്കുകളും ടൂറിസം സംരംഭങ്ങളും ആരംഭിച്ചു. തദ്ദേശസ്ഥാപനങ്ങളും പഞ്ചായത്തിരാജ് സ്ഥാപനങ്ങളും ശക്തിപ്പെടുത്തി, താഴെത്തട്ടിലുള്ള ജനാധിപത്യത്തിന് കൂടുതൽ ശബ്ദം നൽകി. സാംസ്കാരികമായി, കശ്മീരി പൈതൃകവും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.

അങ്ങനെ 70 വർഷങ്ങൾക്കിപ്പുറം കശ്മീർ താഴ്‌വാരയിൽ ത്രിവർണ പതാക ഉയർത്താൻ ആ ബുദ്ധി കേന്ദ്രങ്ങൾ തന്നെ വരേണ്ടി വന്നു.. അതേ മോദി അമിത് ഷാ എന്ന അവതാര പുരുഷന്മാർ.. അല്ലായിരുന്നു എങ്കിൽ കാശ്മീരി ജനതയുടെ അവസ്ഥ ഇന്നും ഇരുട്ടിൽ തപ്പുമായിരുന്നു.. തങ്ങളുടെ കുഞ്ഞുങ്ങളുടെ അരക്ഷിതത്വമായ ഭാവി ഓർത്ത്.. വെടിയൊച്ചകൾ നിറഞ്ഞ അശാന്തമായ ജീവിതം ഓർത്ത്..

Leave a Reply

Your email address will not be published. Required fields are marked *