ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്നുവന്ന ലൈംഗികാരോപണ ങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. അസാധാരണമായി ഉണ്ടായ പ്രതിസന്ധികളെ തുടർന്നാണ് പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചിരിക്കുന്നത്. രണ്ടുമാസത്തിനകം മറ്റൊരു ഭരണ സമിതിയെ തെരെഞ്ഞെടുക്കുമെന്നും സൂചനകൾ.ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ തീരുമാനം. ഈ പടിയിറക്കം വളരെ വേദനയോടെയാണെന്നു മോഹൻലാൽ യോഗത്തിൽ പറഞ്ഞതായും റിപ്പോട്ടുകൾ വരുന്നു.
റിപ്പോർട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു.