ഓണം പ്രമാണിച്ച് ഈ മാസം മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഈ മാസത്തെ പെൻഷന് പുറമേ കുടിശികയുള്ള അഞ്ചുമാസത്തില്‍ രണ്ട് മാസത്തേത് കൂടി ചേർത്താകും വിതരണം ചെയ്യുക.മൂന്ന് മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ അറുപത് ലക്ഷം പെൻഷൻകാർക്ക് 4800 രൂപ വീതം ലഭിക്കും. ഈ മാസം അവസാനത്തോടെ പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം.
അഞ്ച് മാസത്തെ കുടിശികയില്‍ മൂന്ന് മാസത്തെ ഈ സാമ്ബത്തിക വർഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്ബത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണന ക്രമത്തില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരു മാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.