ഇന്ന് വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചാൽ.. നമുക്കൊന്നും പിന്നീട് കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ വരില്ല.. അല്ലെങ്കിൽ കേരളത്തിലെ ഇടത് വലത് മുന്നണികളുടെ വാക്കും കേട്ട് ഒടുവിൽ അനുഭവിക്കേണ്ടി വരും.. വോട്ട് കിട്ടാൻ എന്ത് കളിയും കളിക്കുന്നവർക്ക് മുന്നും പിന്നും നോക്കാനില്ല അവരുടെ കണ്ണിൽ ഒരേ ഒരു ലക്ഷ്യം മാത്രമേ ഉള്ളു അധികാരം.. അതിനപ്പുറം അവർക്കൊന്നും ഇല്ല..ഇവരുടെ ഒക്കെ അതിരുവിട്ട മുസഌം പ്രീണനമെന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറഞ്ഞതിന്റെ പേരിൽ എനിക്കെതിരെ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാൻ ഒന്നേയുളളൂ; ഇത്തരം ഭീഷണികൾക്കു മുന്നിൽ തലകുനിക്കാൻ മനസ്സില്ല. സത്യം പറഞ്ഞവർ ക്രൂശിക്കപ്പെട്ടതാണ് ലോകചരിത്രം. സ്വന്തം മതക്കാർക്കു വേണ്ടി രാഷ്ട്രീയപാർട്ടികളോട് വിലപേശി പൊതുസമ്പത്ത് കൊള്ളയടിക്കുന്നവരുടെയും അധികാരക്കസേരകൾ വെട്ടിപ്പിടിക്കുന്നവരുടെയും മതേതര മുഖംമൂടികൾ അഴിഞ്ഞുവീഴുമ്പോൾ വേദനിച്ചിട്ട് കാര്യമില്ല. അവരുടെ വെല്ലുവിളികളെ നേരിടാൻ തയ്യാറാണ്.
ഇതിന്റെ പേരിൽ എൻ്റെ ചോര കുടിക്കാൻ വെമ്പുന്നവർക്ക് മുന്നോട്ടുവരാം. രക്തസാക്ഷിയാകാനും ഭയമില്ല. മുന്നോട്ടുവച്ചത് കേരളത്തിലെ സാമൂഹ്യയാഥാർത്ഥ്യങ്ങളാണ്. വിയോജിപ്പുള്ളവരുണ്ടെങ്കിൽ കണക്കുകളും വസ്തുതകളും വച്ച് തെളിയിക്കട്ടെ. ഇന്ത്യ ജനാധിപത്യരാജ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യമാണ് അതിൻ്റെ ആണിക്കല്ല്. അപ്രിയസത്യങ്ങൾ ചൊല്ലുന്നവരെ ആക്ഷേപിക്കാനും ആക്രമിക്കാനും വെല്ലുവിളിക്കാനും മുതിരുന്നവർ അറിയുക; ഇതൊന്നും ഇവിടെ വിലപ്പോകില്ല. തിണ്ണമിടുക്ക് കാണിച്ച് ഭയപ്പെടുത്താൻ നോക്കിയാൽ കീഴടങ്ങുന്നവരല്ല ഞങ്ങൾ. വെള്ളാപ്പള്ളി നടേശൻ എന്നാ ആ ധീരനായ മനുഷ്യൻ ഇത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ മുമ്പിൽ ഒരുപാട് വെല്ലുവിളികൾ.. ഉണ്ട്. സത്യമില്ലാതെ സ്വന്തം ജീവൻ ഭീഷണിയിലാക്കി ഇങ്ങനെ പറഞ്ഞു വെക്കേണ്ട ഗതികേട് ഒന്നും അദ്ദേഹത്തിനില്ലല്ലോ, എന്നിട്ടും ഇങ്ങനെ പറഞ്ഞു എങ്കിൽ ഒന്ന് ചിന്തിച്ചാൽ മതി.. കേരളത്തിലെ നിലവിലെ അവസ്ഥ നിങ്ങൾക്കത്തിന്റെ ആധാരമാണ്… കണ്ണും ചെവിയും തുറന്ന് പിടിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.
ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് എൽഡിഎഫും യുഡിഎഫും രണ്ട് മുസ്ലിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത് ഒരുപക്ഷെ ഇതിനെ പലർക്കും മത സൗഹൃദം എന്നും കേരളത്തിൽ വർഗീയത ഇല്ലെന്നൊക്കെ വിശാല മനസ്കരായി വാദിക്കാം…തെറ്റു പറയുന്നില്ല. പക്ഷെ രണ്ട് മതസ്ഥരുടെയും ഇഷ്ടം പിടിച്ചു പറ്റി അത് വോട്ടാക്കി മാറ്റാൻ കളിക്കുന്ന ഈ കളി ചോറ് കഴിക്കുന്നവന് മനസിലാകും.നമുക്ക് അദ്ദേഹത്തിന്റെ വാക്കുകൾ ഒന്ന് നോക്കാം… കേരളത്തിൽ ആകെയുള്ളത് ഒമ്പത് രാജ്യസഭാ സീറ്റുകളാണ്. അതിൽ അഞ്ചുപേരും മുസഌങ്ങളാണ്. രണ്ടുപേർ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കൾക്ക് രണ്ടുമുന്നണികളും കൂടി നൽകിയത് രണ്ടേ രണ്ട് സീറ്റുകളും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇവർക്ക് ധൈര്യമില്ല.
എറണാകുളത്ത് കെ.ജെ. ഷെനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് തോമസ് ചാഴികാടനെയും മത്സരിപ്പിക്കുന്ന ഇടതുപക്ഷം ഹിന്ദുഭൂരിപക്ഷമുള്ള ആലപ്പുഴയിൽ ആരിഫിനെ സ്ഥാനാർത്ഥിയാക്കുമ്പോൾ മാത്രമാണ് മതേതരരാകുന്നത്. മുസ്ലിം സ്വാധീനമുള്ള വടക്കൻ കേരളത്തിലെ മുസ്ലിം ഇടതുസ്ഥാനാർത്ഥികൾക്കു പോലും മുസ്ലിങ്ങൾ വോട്ടുചെയ്തില്ല. ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിനെയാണ് അവർ വിജയിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ ജീവശ്വാസം പോലെ പാർട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിക്കുകയായിരുന്നു. എന്നിട്ടും പഠിക്കാതെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ അവർ വീണ്ടും കണ്ടെത്തിയത് മുസ്ലിം നേതാക്കളെ. ഇതെല്ലാം തുറന്നു പറഞ്ഞതാണ് തെറ്റെങ്കിൽ ആ തെറ്റ് തുടരാൻ തന്നെയാണ് തീരുമാനം. കേരളത്തിലെ ഒരു സാമൂഹ്യവിഷയം മുന്നോട്ടുവച്ചപ്പോൾ ചില മുസ്ലിം നേതാക്കൾ തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നും പ്രസ്താവനകളുമായി രംഗത്തുവന്നത് ഖേദകരമാണ്. പൊതുവേ മാന്യമായി സംസാരിക്കുന്ന ജംഇയ്യത്തുൽ ഉലമ നേതാവ് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ വരെ കടുത്ത വാക്കുകളുമായി പ്രതികരിച്ചത് ദൗർഭാഗ്യകരമായിപ്പോയി. സ്വന്തം മതക്കാരുടെ അനീതികൾക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ സൗമ്യതയൊക്കെ പമ്പ കടന്നു. കേരളത്തിലെ വർഗീയവാദികൾ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. മതവെറിയും പരമത പരിഹാസങ്ങളും നിറഞ്ഞ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളുമായി ലോകത്തെ ഏതെങ്കിലും കോണിലെ മതസംഘർഷങ്ങളുടെ പേരിൽ ഇവിടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയർത്തുന്നവരാണോ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ? സുജനമര്യാദയുടെ പേരിൽ ആരും ഇതൊന്നും തുറന്നു പറയുന്നില്ലെന്നേയുള്ളൂ. തൃശൂരിൽ സുരേഷ്ഗോപി പാട്ടുംപാടി ജയിച്ചത് എങ്ങനെയാണെന്ന് എന്നെ ക്രൂശിക്കാൻ വരുന്നവർ ചിന്തിക്കുന്നത് നല്ലതാണ്. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളുടെ വോട്ടാണ് സുരേഷ് ഗോപിയുടെ തുറുപ്പുചീട്ട്. ഇത്രയുംകാലം ബിജെപിയെ എതിർത്തവരാണ് ക്രൈസ്തവ സമൂഹം. ഇരുമുന്നണികളുടെയും മുസ്ലിം പ്രീണനവും മുസ്ലിം ലീഗിൻ്റെയും കുറേ മുസ്ലിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കണ്ടു. ഇത്തരത്തിൽ അദ്ദേഹം കേരളത്തിലെ ഗുരുതരമായ നിലവിലെ അവസ്ഥയെ വലിച്ചു കീറി പറഞ്ഞു വക്കുമ്പോൾ നമ്മളൊക്കെ വീണ്ടും രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് വാദിച്ചു നിൽക്കുക ആണെങ്കിൽ കാശ്മീരിൽ സംഭവിച്ചത് തന്നെ ഇവിടെയും സംഭവിക്കും.. പലരുടെയും വാക്ക് കേട്ട് തുള്ളി നമ്മളാ അവസ്ഥയെ വിളിച്ചു വരുത്തും..