ജമ്മു കശ്മീരിലെ റിയാസിയിൽ കൊല്ലപ്പെട്ട ആ മനുഷ്യർക്ക് ആ ഹിന്ദു വിശ്വസികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അല്ലെങ്കിൽ ആ വിഷയത്തിൽ ഒരു പ്രതികരണം നടത്തിയോ കേരളത്തിലെ ഏതെങ്കിലും ഒരു വാർത്ത മാധ്യമമോ സോഷ്യൽ മീഡിയ ഹാൻഡിലുകളോ എത്തിയോ.. ഇല്ല കാണാൻ ഇടയില്ല എല്ലാ കണ്ണുകളും പലസ്തീനിൽ ആണ്.. കൊല്ലപ്പെട്ടത് ആകട്ടെ ഹൈന്ദവ വിശ്വസികളും..
എന്താണ് റിയാസിയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് ? നമുക്ക് നോക്കാം.. ജൂൺ 9 ന് റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ് ഡ്രൈവർക്ക് നേരെ വെടിയുതിർക്കുകയും തൊട്ട് പിന്നാലെ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു.എന്നാൽ അതിന് മുമ്പ് ഭീകരരുടെ ആക്രമണത്തെ ചെറുക്കാനും ബസ്സ് സുരക്ഷിതമായി ഒതുക്കുവാനും ഡ്രെെവർ ശ്രമിച്ചതായി പരിക്കേറ്റവർ പറയുന്നുണ്ട്..
ഭീകരർ ബസിനുനേരെ വെടിയുതിർത്തപ്പോൾ വിജയ കുമാർ ബസ് നിർത്തിയില്ല, ആദ്യ വെടികളിൽ ഒന്ന് അയാൾക്കു കൊണ്ടപ്പോഴും പ്രാണൻ പോകുമ്പോഴും തന്നാൽ കഴിയുന്നതുപോലെ അയാൾ വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചു, പക്ഷേ നിയന്ത്രണം നഷ്ടമായ വാഹനം ഒരു കുഴിയിലേക്ക് പതിച്ചു.. ആദ്യ വെടിയൊച്ച കേട്ട ഉടനെ അദ്ദേഹം അബദ്ധവശാൽ വാഹനം നിർത്തിയിരുന്നെങ്കിൽ
ആ തീവ്രവാദികൾ ബസിൽ കടന്നുകയറി എല്ലാവരെയും കൊല്ലുമായിരുന്നു.. അങ്ങനെ നടന്നിരുന്നെങ്കിൽ മരണസംഖ്യ പത്തിൽ നിൽക്കില്ലായിരുന്നു മറിച്ച് വാഹനത്തിൽ ഉണ്ടായിരുന്ന 50 പേരും കൊല്ലപ്പെട്ടേനെ.. അദ്ദേഹത്തിൻ്റെ ഈ ധീരമായ പ്രവർത്തി ബസിലെ നിരവധി തീർഥാടകരുടെ ജീവൻ രക്ഷിച്ചു എന്നു വേണം കരുതാൻ..
തുടർന്നാണ് ബസ് മറിഞ്ഞത്.. മരിച്ചവരുടെ കൂട്ടത്തിൽ രണ്ട് വയസുകാരനായ ടിറ്റോയുമുണ്ട് ഒന്നുമറിയാത്ത ആ പിഞ്ചു പൈതൽ എന്ത് തെറ്റാണ് ചെയ്തത്…. പിച്ച വച്ച് ഈ ലോകമൊന്ന് കാണുന്നതിന് മുമ്പേ തന്നെ ആ ഭീകരർ ആ പിഞ്ചു ജീവൻ പറിച്ചെടുത്തു.. എന്നാൽ ആ ഹൃദയം നുറുങ്ങുന്ന കാഴ്ചയും ഈ പലസ്തീൻ വാദികളുടെ കണ്ണിൽ പിടിച്ചിട്ടില്ല…സ്വന്തം രാജ്യത്ത് നടന്ന ഈ കൂട്ട കൊലക്ക് മുമ്പ് കണ്ണടച്ച് അങ്ങ് വിദേശത്ത് നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക് മാത്രം വാ തോരാതെ സംസാരിക്കുന്നതിനു പിന്നിലെ സാമൂഹ്യ ബോധം മാത്രം മനസിലാവുന്നില്ല എന്തിന് പലരും ഇങ്ങനെ ഒന്ന് നടന്ന വിവരം പോലും അറിഞ്ഞിട്ടില്ല.. ചില പ്രത്യേക തരം വിഷയങ്ങൾ വരുമ്പോൾ മാത്രം സാമൂഹ്യ ബോധം വരുന്ന കൂട്ടരേ നിങ്ങൾക്ക് നമോവാകം… ആ രണ്ട് വയസ്സുള്ള ആ കുഞ്ഞു മുഖമൊന്നു നിങ്ങളുടെ കണ്ണിൽ പിടിക്കുന്നില്ലേ… സ്വദേശത്തെ കുഞ്ഞു ജീവന് വില നൽകാത്ത നിങ്ങളാണോ ഗാസയിലെയും റഫായിലെയും കുഞ്ഞുങ്ങൾക്ക് വേണ്ടി വാ തോരാതെ പറഞ്ഞത്.. ഒരു വെളുത്ത വിരിപ്പ് കൊണ്ട് പുതപ്പിച്ചിരുന്ന അവൻ്റെ കിടപ്പ് കണ്ടാൽ മനസാക്ഷി ഉള്ളവനെല്ലാം നോവും.. ശാന്തനായി, ഉറങ്ങുന്നത് പോലെ, കട്ടി മുടി വന്ന് തുടങ്ങിയിട്ടില്ലാത്ത തലയിൽ ഒരു പാറക്കല്ല് തലയിണയാക്കി ആ കൊടും തണുപ്പിൽ വെറും മണ്ണിൽ അവസാനമായി അവൻ കിടക്കുന്നു.
ആ കുഞ്ഞു നാസാഗ്രത്തു നിന്ന് കണ്ണു നീരൊഴുകിയത് പോലെയുള്ള ചോരപ്പാട് ഹൃദയത്തിലേക്ക് തുളച്ചു കയറുകയാണ്….. നിരോധിത ലഷ്‌കർ-ഇ-തൊയ്ബ ഭീകരസംഘടനയുടെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് അഥവാ ടിആർഎഫ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആദ്യം ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് പ്രസ്താവന പിൻവലിച്ചു.
ലഷ്‌കർ-ഇ-തൊയ്ബയിൽ നിന്നുള്ള വിദേശ ഭീകരർക്കായി സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ജമ്മു, റിയാസി ആശുപത്രികളിൽ പരിക്കേറ്റവരെ സന്ദർശിക്കുകയും സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.
എന്ത് തന്നെയായാലും ആകാശം ഇടിഞ്ഞു വീണാലും റിയാസിയിൽ നടന്ന ഭീകരക്രമണത്തിന് തക്കതായ തിരിച്ചടി ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിട്ടുണ്ട്. ഭീകരർക്കായുള്ള തിരച്ചിൽ വളരെ ശക്തമായി തന്നെ നടന്നു കൊണ്ടിരിക്കുകയാണ്.. ഉടൻ തന്നെ അവരെ പിടി കൂടുകയും ചെയ്യും. തിരിച്ചടി നൽകുകയും ചെയ്യും. അത് മുമ്പും കണ്ടതാണല്ലോ.. പലസ്തീന് വേണ്ടി വാവിട്ട് കരയുന്ന കൂട്ടരേ.. നിങ്ങളുടെ ഇടത് പൊളിറ്റിക്കൽ ഇസ്ലാമിക് നിലപാടുകൾ.. വെളിച്ചത്തായി… അന്ന് വാവിട്ട് കരഞ്ഞ ഒരാളുടെയും ഒരു പ്രമുഖന്റെയും സോഷ്യൽ മീഡിയകളിൽ ഇത് കാണില്ല തീർച്ച,, കാരണം കൊല്ലപ്പെട്ടതെല്ലാം ഹിന്ദുക്കൾ ആണല്ലോ..