ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടിക പുറത്തിറങ്ങി. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തുവിട്ട പുതിയ പട്ടികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് 82-ാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, ദക്ഷിണ കൊറിയ, സ്വീഡന് എന്നീ രാജ്യങ്ങള്‍ മൂന്നാം റാങ്കിലുള്ളവരാണ്. ഇവിടുത്തെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം നേടാം. ബെല്‍ജിയം, ഡെന്മാര്ക്, ന്യൂസീലന്‍ഡ്, നോര്‍വെ, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ എന്നിവര്‍ നാലാമതാണ്.
190 രാജ്യങ്ങളിലേക്കാണ് ഇവരുടെ പാസ്പോര്‍ട്ടുകളില്‍ വിസരഹിത പ്രവേശനമുള്ളത്. ഇത്തരത്തില്‍ 186 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള യുഎസ് പാസ്പോര്‍ട്ട് എട്ടാം സ്ഥാനത്താണ്.